Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 6:29 am

Menu

Published on May 22, 2017 at 10:34 am

രജനീകാന്തിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി

rajanikanth-to-meet-pm-narendra-modi-soon

ചെന്നൈ: നടന്‍ രജനീകാന്ത് ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ ശക്തമാക്കി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയ്ക്ക് സമ്മതം തേടി ബി.ജെ.പി നേതാക്കള്‍ താരത്തെ ബന്ധപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്. രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ബി.ജെ.പിയിലേക്കു സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രംഗത്തുവന്നത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ഇന്ത്യ ടുഡേ ടിവി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ്, രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അമിത് ഷാ പ്രതികരിച്ചത്. രജനീകാന്ത് എപ്പോഴാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നത് താനെങ്ങനെയാണ് തീരുമാനിക്കുക എന്നു ചോദിച്ച ഷാ, നല്ലവരായ എല്ലാവരും രാഷ്ട്രീയത്തിലേക്കു വരുന്നതിനെ ബി.ജെ.പി സ്വാഗതം ചെയ്യുമെന്നും വ്യക്തമാക്കി.

മോദിജിയുമായി കൂടിക്കാഴ്ച നടത്താന്‍ ആയിരങ്ങളാണ് എത്തുന്നത്. എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന നല്ലവരായ വ്യക്തികള്‍ മോദിജിയെ കാണാന്‍ എത്തുന്നുണ്ട്. അവര്‍ അദ്ദേഹത്തെ കാണുകതന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, തമിഴ് ജനത വര്‍ഷങ്ങളായി കാത്തിരിക്കുന്ന തന്റെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രജനീകാന്ത് തന്നെ സൂചന നല്‍കിയിരുന്നു. അഞ്ചു ദിവസത്തോളം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ ‘യുദ്ധസജ്ജരാകാന്‍’ രജനീകാന്ത് നല്‍കിയ ആഹ്വാനം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. എട്ടു വര്‍ഷത്തിനു ശേഷം ആരാധകരുമായി നടത്തിയ ആദ്യഘട്ട കൂടിക്കാഴ്ചയുടെ ആദ്യ ദിനത്തില്‍, ദൈവം തീരുമാനിച്ചാല്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News