Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമയ്ക്ക് പേരിട്ടു. മിലിക്ക് ശേഷം രാജേഷ് പിളള ഒരുക്കുന്ന ചിത്രത്തിന് വേട്ട എന്നാണ് പേര്. സൈക്കോളജിക്കല്‍ ത്രില്ലര്‍ മൂവിയാണ് വേട്ട.
ഭാമ, വിജയരാഘവന്‍, പ്രേം പ്രകാശ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാജേഷ് പിള്ള തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. അരുണ്‍ലാല്‍ രാമചന്ദ്രന്റെതാണ് കഥ. അനീഷ് ലാല്‍ ആര്‍ എസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഷാന്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. എറണാകുളം, വണ്ടിപ്പെരിയാര്‍ എന്നിവടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ് അടുത്തമാസം തുടങ്ങും.
Leave a Reply