Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരാധകരുടെ കാത്തിരിപ്പിന് അര്‍ദ്ധവിരാമമിട്ട് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രം “കൊച്ചടൈയാന്റെ ” ആദ്യ ടീസര്‍ യുട്യൂബില്‍ റിലീസായി.എന്നാല്‍ കടുത്ത രജനി ആരാധകരില്‍ പോലും ടീസര്‍ സമ്മിശ്ര പ്രതികരണമാണ് ഉളവാക്കുന്നത്.ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം വിസിറ്റുകളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നുണ്ടെങ്കിലും ശക്തമായ വിമര്‍ശനങ്ങളാണ് യുട്യൂബില്‍ കാണുവാന്‍ സാധിക്കുന്നത്.സുനില്‍ ലുല്ല, മുരളി മനോഹര്‍ എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രജനികാന്തിന്റെ മകളായ ഐശ്വര്യയാണ്. കഥ, തിരക്കഥ, സംഭാഷണം – കെഎസ് രവികുമാര്‍, ഗാനരചന – വൈരമുത്തു, സംഗീതം – എആര്‍ റഹ്മാന്‍
Leave a Reply