Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിൻറെ ലിങ്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി.ആരാധകരെ ആവേശത്തിലാക്കിയാണ് ലിങ്കയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുള്ളത്. ഒരിടവേളക്കു ശേഷം രജനികാന്തിന്‍റെ ശക്തമായ തിരിച്ചു വരവാണ് ചിത്രം. ശക്തമായ സംഘട്ടന രംഗങ്ങളും ഇടിവെട്ട് ഡയലോഗുകളും ആരാധകരെ ഏറെ ആവേശം കൊള്ളിക്കുമെന്നാണ് കരുതുന്നത്. കെ. എസ് രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എ. ആർ റഹ്മാനാണ്. ചിത്രത്തില്‍ സോണാക്ഷി സിന്‍ഹയും അനുഷ്ക ഷെട്ടിയും ആണ് നായികമാരായെത്തുന്നത്.രജനീകാന്ത് ഇരട്ടവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സ്റ്റൈൽ മന്നന്‍റെ ജന്മദിനമായ ഡിസംബർ 12ന് ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
–
Leave a Reply