Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 12:25 am

Menu

Published on May 5, 2017 at 10:59 am

ഒടുവില്‍ ബാഹുബലിക്ക് വിട ചൊല്ലി രാജമൗലി

rajmouli-ends-bahubali-life

ഇന്ത്യയിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് ആയിരം കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡിലേക്ക് ബാഹുബലി അടുക്കുമ്പോള്‍ അഞ്ച് വര്‍ഷം നീണ്ട യാത്രയ്ക്കൊടുവില്‍ ബാഹുബലിയുമായി ബന്ധപ്പെട്ട ജോലികള്‍ അവസാനിപ്പിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലി.

ബാഹുബലി ആദ്യഭാഗം 2015 ജൂലൈ 10-നും രണ്ടാം ഭാഗം 2017 ഏപ്രില്‍ 28-നുമാണ് റിലീസ് ചെയ്തത്. രണ്ടാം ഭാഗം റിലീസ് ചെയ്ത ശേഷവും ചിത്രത്തിന്റെ പ്രചരണത്തിനായി രാജമൗലിയുടെ നേതൃത്വത്തില്‍ ബാഹുബലി ടീം ലോകമെങ്ങുമുള്ള വിവിധ നഗരങ്ങളിലെത്തിയിരുന്നു.

ഇങ്ങനെ കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന അവസാനത്തെ പ്രമോഷന്‍ പരിപാടിയിലും പങ്കെടുത്ത ശേഷമാണ് രാജമൗലി ബാഹുബലിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിച്ചതായി പ്രഖ്യാപിച്ചത്.

ലണ്ടനിലെ പരിപാടിയ്ക്കിടെ എടുത്ത ഒരു സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതായിരുന്നു ഈ പ്രഖ്യാപനം. ചിത്രം യഥാര്‍ഥ്യമാക്കുന്നതില്‍ തനിക്കൊപ്പം സഹകരിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. അതേസമയം ബാഹുബലിയുടെ വന്‍വിജയത്തോടെ ആഗോളതലത്തില്‍ പേരെടുത്ത രാജമൗലിയുടെ അടുത്ത ചിത്രം ഏതായിരിക്കും എന്നതിനെക്കുറിച്ച് ഒരു സൂചനയും അദ്ദേഹം ഇതുവരെ തന്നിട്ടില്ല.

2012-ല്‍ പുറത്തിറങ്ങിയ നാല്‍ ഈക്ക് ശേഷമാണ് ബാഹുബലിയുടെ അണിയറ പ്രവര്‍ത്തനങ്ങളിലേക്ക് രാജമൗലിയും സംഘവും കടന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ട ആസൂത്രണത്തിന് ശേഷം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ജനുവരിയിലാണ് അവസാനിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News