Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാദ ട്വിറ്റര്‍ പരാമര്‍ശവുമായി വീണ്ടും രാംഗോപാല്‍ വര്‍മ്മ. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയാണ് ഇത്തവണ പരാമര്‍ശം. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്യുന്നത് തന്റെ പുതിയ ചിത്രത്തിലെ നായികയായ പോണ് നടിയായ മിയ മല്‍ക്കോവയുടെ പേരാണ് എന്നും ജനപ്രീതിയില്‍ നരേന്ദ്ര മോദിയും മുകേഷ് അംബാനിയുമൊക്കെ മിയയുടെ പിറകില്‍ മാത്രമേ വരുന്നുള്ളൂ എന്ന കാര്യമാണ് റാം ഗോപാല്‍ വര്‍മ്മ തന്റെ പുതിയ ട്വിറ്റര്‍ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രമായ ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്തിലെ നായികയാണ് മിയ മല്‍ക്കോവ. ഗൂഗിളിന്റെ സെര്‍ച്ച് ട്രെന്‍ഡ്സ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. ജനുവരി 12 മുതല്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ ചേര്‍ത്തുള്ള ചിത്രമാണ് പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്. ജനുവരി 26ന് രാവിലെ 9മണിക്ക് ഗോഡ്, സെക്സ് ആന്‍ഡ് ട്രൂത്ത് പുറത്തുവരുമെന്ന് സംവിധായകന് അറിയിച്ചിട്ടുണ്ട്.
Leave a Reply