Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറെ പ്രതിസന്ധികൾക്കൊടുവിൽ തിയേറ്ററുകളിൽ എത്തിയ ദിലീപ് ചിത്രം രാമലീല ഇൻറർനെറ്റിൽ. ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങളാണ് പ്രചരിക്കുന്നത്. ടോറന്റ് സൈറ്റില്‍ ഇന്നലെയാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. നിരവധിയാളുകൾ ഇതിനോടകം തന്നെ ഡൗൺലോഡ് ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് തീയറ്റുകളിലെത്തിയ ചിത്രത്തിന് അണിയറപ്രവര്‍ത്തകരെ പോലും അമ്പരപ്പിക്കുന്ന സ്വീകരണമായിരുന്നു ബോക്സ് ഓഫീസില്‍ ലഭിച്ചത്. ബോക്സ്‌ഓഫീസില്‍ റെക്കോര്‍ഡ് നേട്ടവുമായി രാമലീല മുന്നേറിക്കൊണ്ടിരിക്കയാണ്.
സെപ്റ്റംബര്‍ 28നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ ഗോപിയാണ്.രാഷ്ട്രീയ പ്രവർത്തകൻറെ വേഷത്തിലാണ് ദിലീപ് ഈ ചിത്രത്തിലെത്തുന്നത്. പുലിമുരുകൻറെ വമ്പൻ വിജയത്തിന് ശേഷം ടോമിച്ചൻ മുളകുപാടം ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പതിനാലു കോടി രൂപ മുടക്കി നിര്‍മ്മിച്ച രാമലീല സംസ്ഥാനത്തും രാജ്യത്തിനു പുറത്തുളള റിലീസിങ്ങില്‍ കൂടിയും ഏറ്റവും കുറഞ്ഞത് അമ്പത് കോടിയിലധികം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം നെറ്റിൽ പ്രചരിച്ചതോടെ താരത്തിൻറെ ആരാധകർ ആശങ്കയിലായിരിക്കുകയാണ്.
Leave a Reply