Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 3:50 pm

Menu

Published on October 20, 2017 at 6:08 pm

പൃഥ്വിരാജില്‍ നിന്ന് ദിലീപ് അടിച്ചു മാറ്റിയ ചിത്രമോ രാമലീല? വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്

ramaleela-movie-controversy-prithviraj-dileep-casting-script-writer-speaks

നടന്‍ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ രാമലീലയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളായിരുന്നു ഉണ്ടായിരുന്നത്. ചിത്രം പുറത്തിറങ്ങിയ ശേഷവും ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി ആരോപണങ്ങളുണ്ടായിരുന്നു. അതില്‍ ഒന്നായിരുന്നു രാമനുണ്ണി എന്ന കഥാപാത്രം പൃഥ്വിരാജിന് വേണ്ടി സൃഷ്ടിച്ചതായിരുന്നു എന്നത്.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സച്ചി. പൃഥ്വിരാജ് വേണ്ടെന്നു വെച്ച സിനിമ എന്നല്ല പൃഥ്വിയില്‍ നിന്നു ദിലീപ് അടിച്ചു മാറ്റിയ ചിത്രം എന്ന രീതിയിലാണ് ചിലര്‍ ഇക്കാര്യം പറഞ്ഞു പരത്തിയതെന്ന് സച്ചി പറയുന്നു.

സത്യത്തില്‍ അതല്ല സംഭവം. പൃഥ്വിക്കു വേണ്ടി പറഞ്ഞ കഥ മറ്റൊന്നായിരുന്നു. അതിലെ നായകന്‍ ഒരു സിനിമാ നടന്‍ തന്നെയായിരുന്നു. ഒന്നുകില്‍ ഞാന്‍ സംവിധാനം ചെയ്യുന്ന ‘അനാര്‍ക്കലി’ അല്ലെങ്കില്‍ ആ തിരക്കഥ. ഇതില്‍ ഒന്നില്‍ അഭിനയിക്കാനേ പൃഥ്വിക്ക് സമയമുണ്ടായിരുന്നുള്ളു. ഞങ്ങളുടെ രണ്ടുപേരുടെയും തിരക്കു മൂലം അതു നടന്നില്ല. ആ സംഭവമാണ് ദിലീപ് തട്ടിയെടുത്തു എന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും സച്ചി വ്യക്തമാക്കി.

കൂടാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ദിലീപ് കസ്റ്റഡിയില്‍, പൊലീസ് ചോദ്യം ചെയ്യുന്നു എന്നൊക്കെ പ്രചരിപ്പിക്കുന്ന സമയത്ത് രാമലീലയുടെ ഡബ്ബിങ് ജോലികള്‍ തീര്‍ക്കുകയായിരുന്നു തങ്ങളെന്നും സച്ചി പറയുന്നു. അപ്പോള്‍ തന്നെക്കുറിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ മൊബൈലില്‍ കാണിച്ച് ദിലീപ് തമാശയായി ‘അറം പറ്റിയ സ്‌ക്രിപ്റ്റ് പോലെ ആവുമോ ഭായ് ‘ എന്ന് ചോദിച്ചിരുന്നുവെന്നും സച്ചി ഓര്‍മ്മിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News