Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 1:30 am

Menu

Published on October 10, 2017 at 11:17 am

പ്രതിസന്ധികളെ അതിജീവിച്ച് രാമലീല അമ്പതു കോടി ക്ലബിലേക്ക്

ramaleela-to-enter-50-crore-club

റിലീസിനു മുന്‍പ് ഏറെ പ്രതിസന്ധികളില്‍ പെട്ടിരുന്ന ദിലീപ് ചിത്രം രാമലീല പുതിയ നേട്ടം കൊയ്യാനൊരുങ്ങുന്നു. പതിനാലു കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ലഭിച്ച കോടികളുടെ ഇനീഷ്യല്‍ കലക്ഷന് അപ്പുറം രാജ്യത്തിനു പുറത്തുളള റിലീസിങ്ങില്‍ കൂടിയും ഏറ്റവും കുറഞ്ഞത് അമ്പതു കോടി നേടുമെന്ന് ഇതിനകം ഉറപ്പാക്കി കഴിഞ്ഞു.

ചിത്രത്തിലെ നായകന്‍ ദിലീപിനു നേരെയുളള പൊലീസ് കേസും ജയില്‍വാസവും രാമലീലയെ പ്രതിസന്ധിയിലേയ്ക്ക് തളളി വിട്ടിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് തീയേറ്റുകളിലെത്തിയ ചിത്രത്തിന് അണിയറപ്രവര്‍ത്തകരെ പോലും അമ്പരപ്പിക്കുന്ന സ്വീകരണമാണ് ബോക്‌സ് ഓഫീസില്‍ ലഭിച്ചത്.

രാമലീലയുടെ ഈ വിജയത്തിനു നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ പങ്ക് വലുതാണ്. ചിത്രത്തിനെതിരെയുളള പ്രതിഷേധങ്ങള്‍ ആദ്യ പ്രദര്‍ശനത്തോടെ ഇല്ലാതാകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് ടോമിച്ചന്‍ മുളകുപാടം പറയുന്നു. നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കുക തന്നെ ചെയ്യും. മോശം പടം താന്‍ ചെയ്യുകയില്ലെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം.

സെപ്തംബര്‍ 28ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ഇപ്പോഴും ലഭിക്കുന്നത്. സമീപകാലത്ത് ഒരു സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും മികച്ച ജനപ്രീതിയും രാമലീലയ്ക്ക് ലഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News