Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂർ : സംവിധായകന്‍ ആര്‍.എസ് വിമലിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും രമേശ് നാരായണന്‍. തന്നെയും കാഞ്ചനമാലയെയും അപമാനിച്ചത് പോരാത്തതിന് ഗാന ഗന്ധര്‍വ്വന്‍ യേശുദസിനോടും ആര്‍ എസ് വിമല്‍ നന്ദികേട് കാണിച്ചതായി രമേശ് നാരയണന്‍ പറയുന്നു. എന്ന് സ്വന്തം മൊയ്തീനായി യേശുദാസ് പാടിയ രണ്ടു പാട്ടുകള്‍ പറയാതെ ഒഴിവാക്കിക്കൊണ്ടാണ് യേശുദാസിനെ സംവിധായകന്‍ അപമാനിച്ചത്. താന്‍ സംഗീതം നല്‍കിയ രണ്ടു പാട്ടുകള്‍ രണ്ടുദിവസമെടുത്താണ് ദാസേട്ടന്‍ എറണാകുളത്ത് വെച്ച് പാടി റെക്കോഡ് ചെയ്തത്.
കഷ്ടപ്പെട്ട് ഹൃദയസ്പര്‍ശിയായി യേശുദാസ് പാടിയ പാട്ടുകള്‍ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. അത് യേശുദാസിന് വലിയ വിഷമമായി. തന്നോട് അത് അദ്ദേഹം പങ്കുവെക്കുകയും ചെയ്തതായി രമേശ് നാരായണന്‍ പറഞ്ഞു. ജയചന്ദ്രന്‍ പാടിയ ശാരദാംബരം എന്ന ഗാനവും ഒഴിവാക്കാന്‍ ശ്രമം നടന്നു. പക്ഷേ അതില്‍ പൃഥ്വിരാജിന് പങ്കുണ്ടോ എന്നറിയില്ല.പക്ഷേ ആ ശ്രമം വിജയിച്ചില്ല. കാഞ്ചനമാലയടക്കമുളളവരോട് ഒരുപാട് നന്ദികേടുകളാണ് സംവിധായകന്‍ ആര്‍.എസ് വിമല്‍ കാണിച്ചത്.സിനിമയില്‍ ആരെ അഭിനയിപ്പിക്കണം, ഏതെല്ലാം പാട്ടുകള്‍ വേണം എന്നയാള്‍ക്ക് തന്നെ തീരുമാനിക്കാം.
പക്ഷേ അത് തുറന്ന് മാന്യമായി പറയണം. നിര്‍മാതാവായ സുരേഷ് രാജ് പുതുമുഖമായി വിമലിനെക്കൊണ്ട് സിനിമ ചെയ്യിക്കണ്ട, കമലിനെക്കൊണ്ട് ചെയ്യിക്കാം എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ തന്റെ നിര്‍ബന്ധം മൂലമാണ് വിമലിനെത്തന്നെ സംവിധായകനാക്കിയത്.സ്‌ക്രിപ്റ്റ് വായിച്ച കാഞ്ചനമാലയും ധാരാളം തിരുത്തുകള്‍ നടത്തിയിട്ട് അസോസിയേറ്റ് ഡയറക്റ്ററുടെ പക്കലാണ് കൊടുത്തത്. സിനിമയായാലും, ജീവിതമായാലും ആര്‍.എസ് വിമല്‍ ഇനിയും പഠിക്കാനുണ്ടെന്നും രമേശ് നാരായണന്‍ പറഞ്ഞു.കണ്ണൂരില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
Leave a Reply