Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയ ഉത്തരവിനെ മരവിപ്പിക്കാനും ദിലീപിനെ അമ്മയിലേക്ക് തിരിചെടുക്കാനുമുള്ള തീരുമാനം കൈകൊണ്ട യോഗത്തിൽ രമ്യ നമ്പീശനും പൃഥ്വിരാജും പങ്കെടുത്തിട്ടുണ്ടെന്ന എ.എം.എം.എ സെക്രട്ടറി കൂടിയായ സിദ്ധിഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഈ സാഹചര്യത്തിലാണ് രമ്യ നമ്പീശന്റെ പുതിയ വെളിപ്പെടുത്തൽ.
ആ യോഗത്തില്‍ താനും പൃഥ്വിരാജും പങ്കെടുത്തിട്ടില്ല. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും ചിത്രീകരണത്തിരക്ക് ഉണ്ടായിരുന്നതിനാല്‍ എത്താന്‍ സാധിച്ചില്ല. യോഗം കഴിഞ്ഞതിന് ശേഷമുള്ള തീരുമാനങ്ങളും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇവര്‍ നടത്തുന്ന പ്രസ്താവനകള്‍ മാദ്ധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രമ്യ പറഞ്ഞു.
സംഘടനയെ പിളര്‍ത്തണം എന്നൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. രാജിവച്ചത് അതുകൊണ്ടല്ല. എന്നാല്‍ സംഘടനയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
Leave a Reply