Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:04 am

Menu

Published on December 10, 2013 at 1:03 pm

15 വയസുള്ളപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു;വെളിപ്പെടുത്തലുമായി രണ്‍ബീര്‍

ranbir-lost-virginity-at-15-years-of-his-age

തനിക്ക് 15 വയസുള്ളപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്ന് ബോളിവുഡ് താരം രണ്‍ബീറിന്റെ വെളിപ്പെടുത്തൽ.ഒരു പ്രമുഖ മാസികക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂവിലാണ് താരം തുറന്നടിച്ചത്.വിര്‍ജിനിറ്റിയെപ്പറ്റിയുള്ള ചോദ്യത്തിനാണ് താരം തന്റെ തനിനിറം തുറന്നുകാട്ടിയത്.തനിക്ക് പതിനഞ്ച് വയസുള്ളപ്പോള്‍ ഒരു കാമുകി ഉണ്ടായിരുന്നെന്നും സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചെന്നുമാണ് രണ്‍ബിര്‍ തുറന്നടിച്ചത്.എന്നാല്‍ ഇതറിഞ്ഞ് ഞെട്ടിയിരിക്കുന്നത് രണ്‍ബിറിന്റെ കാമുകി കത്രീന കൈഫാണ്.സ്‌പെയിനിലെ ബീച്ചില്‍ ബിക്കിനി അണിഞ്ഞ് അവധിക്കാലം ഉല്ലസിച്ച് ഒരിക്കല്‍ കത്രീനയും രണ്‍ബീറും പുലിവാലു പിടിച്ചിരുന്നു.എന്നാല്‍ അതൊന്നും കാര്യമാക്കാതെ വീണ്ടും അവധിക്കാലം ചെലവഴിക്കാന്‍ അവര്‍ വിദേശത്തേക്ക് പോയിരുന്നു. വിവാദങ്ങളൊന്നും ഞങ്ങള്‍ക്ക് വിഷയമല്ല എന്ന രീതിയി അടുത്ത ഇത്തവണ ന്യൂയോര്‍ക്കില്‍ അവധിക്കാലം ആഘോഷിക്കാനാണ് ഈ ഇണക്കിളികള്‍ പറന്നത്.മുന്‍പത്തെ അവധി വിവാദമായതോടെ തിരിച്ചുപോന്നതുകൊണ്ട് രണ്ടാം തവണ അവര്‍ ശരിക്കും ആസ്വദിക്കുകയായിരുന്നുവെന്നാണ് ബിടൗണില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്.അക്കാലത്ത് ഇരുവര്‍ക്കും ഇന്നത്തേതിനേക്കാള്‍ ഒരുമയായിരുന്നു.അതൊക്കെ പോയെന്നാണ് രണ്‍ബീറിന്റെ പുതിയ വെളിപ്പെടുത്തലിലൂടെ വെളിവായിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News