Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കല്യാണിയുടെ താത്കാലിക ഭര്‍ത്താവായ വിഷ്ണുവായി തകർത്തഭിനയിച്ച മോഹന്‍ലാലും രഞ്ജിനിയും വീണ്ടും ഒന്നിക്കുന്നു. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ തന്റെ രണ്ടാമത്തെ ചിത്രമായ കൂതറയില്‍ മോഹന്‍ലാലിനൊപ്പം രഞ്ജിനിയേയും ഒരു പ്രധാന വേഷത്തിലെത്തിക്കുന്നുണ്ട്.23 വര്‍ഷത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചൊരു ചിത്രം ഒരുങ്ങുന്നത്.കൂതറയുടെ കഥയും കഥാപാത്രവുമാണ് സിനിമ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് രഞ്ജിനി പറയുന്നു. കൂതറ’യുടെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങീട്ടുണ്ട് .ഒരു ദീപില്‍ അകപ്പെട്ടു പോകുന്ന ഒരു സംഘം ചെറുപ്പക്കാരെ രക്ഷപ്പെടുത്തുന്ന ബോട്ട് ഡ്രൈവറുടെ വേഷമാണ് ലാലേട്ടന്.ആസിഫ് അലി, സണ്ണി വൈന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരും ഈ ചിത്രത്തിൻറെ ഭാഗമാണ്. ചിത്രത്തിൽ ഗാനങ്ങള്‍ അണിയിചോരുക്കുന്നത് ഗോപി സുന്ദറാണ്.
Leave a Reply