Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : സിനിമാ താരം ജയസൂര്യയുടെ നടപടിയെ പിന്തുണച്ചു കൊണ്ട് ടെലിവിഷന്‍ അവതാരകയും നടിയുമായ രഞ്ജിനി രംഗത്ത്.സിനിമാ താരം ജയസൂര്യ റോഡിലെ കുഴികളടച്ച സംഭവത്തിൽ വിമർഷിച്ചവർക്കെതിരെ ജയസൂര്യ തക്കതായ മറുപടി കൊടുത്തിരുന്നു.ജയസൂര്യയുടെ നടപടിയെ വിമര്‍ശിച്ച മേയര്‍ ടോണി ചെമ്മണിയെയും പൊതുമരാമത്ത് മന്ത്രിയെയും കുറ്റപ്പെടുത്തിയും ജയസൂര്യയെ പിന്തുണച്ചും ധാരാളം പേര്‍ രംഗത്ത് എത്തിട്ടുണ്ട് .”ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ സ്വന്തം ജോലി ചെയ്യാന്‍ മടിച്ചാല്‍ ജനങ്ങള്‍ ചിലപ്പോള്‍ അത് ചെയ്യേണ്ടി വരുമെന്ന്” ജയസൂര്യയെ പിന്തുണച്ചു കൊണ്ട് ടെലിവിഷന്‍ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് പറഞ്ഞു .അതുകൊണ്ട് ജയസൂര്യയുടെ നടപടിയെ താന്‍ പൂര്‍ണ്ണമായും പിന്തുണക്കുന്നുവെന്നും രഞ്ജിനി അറിയിച്ചു .ജയസൂര്യയുടെ നടപടിയെ വിമര്‍ശിച്ച മേയറിനും പൊതുമരാമത്ത് മന്ത്രിക്കുമെതിരെ സോഷ്യല്‍ മീഡിയയിലും വ്യാപക പ്രതിഷേധം ഉടലെടുത്തിട്ടുണ്ട് .വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ജയസൂര്യ ഇത്തരത്തില്‍ ഒരു സാഹസം കാട്ടിയതെന്ന് മേയര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു .അതിന് ജയസൂര്യ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു .
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയോ, മേയറുടെയോ വീടിനു മുന്നിലെ റോഡിലെ കുഴിയില്‍ വീണ് ആരെങ്കിലും മരിക്കാനിടയായാല്‍ അവര്‍ ആദ്യം കുഴി മൂടാന്‍ ശ്രമിക്കുമോ, അതോ കോണ്‍ട്രാക്ടറെ അന്വേഷിച്ചു പോകുമോയെന്നു ചോദിച്ച ജയസൂര്യ, തന്റെ രണ്ടു സുഹൃത്തുക്കള്‍ ഇങ്ങനെ മരിച്ചത് കൊണ്ടാണ് റോഡിലെ കുഴികളടക്കാന്‍ ശ്രമിച്ചതെന്നും വ്യക്തമാക്കി. വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്താണ് അങ്ങനെ ചെയ്തത് . എന്നാല്‍ തനിക്കെതിരായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയും, മേയറും രംഗത്തെത്തിയത് ഭാവിയില്‍ ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കുമെന്ന് ജയസൂര്യ കൂട്ടിച്ചേർത്തു.
Leave a Reply