Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:42 am

Menu

Published on April 11, 2014 at 11:56 am

മഷി പുരട്ടിയ വിരല്‍ മാറി;രഞ്ജിനിയുടെ കന്നിവോട്ടും വിവാദത്തിൽ..!!

ranjini-haridas-put-ink-in-her-middle-finger

മലയാളി മനസ്സുകളില്‍ എന്നും വിവാദ താരമായി മാറിയ അവതാരിക രഞ്ജിനി ഹരിദാസ് എന്തുതൊട്ടാലും പ്രശ്‌നമാണ്.  എന്തെങ്കിലും കുറ്റവും കുറവും കണ്ട് പിടിച്ച് വിമര്‍ശകര്‍ രംഗത്തെത്തുന്നതോടെ രഞ്ജിനി വിവാദത്തിലാകും.ഇതിനകം നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ രഞ്ജിനി ഇപ്പോഴിതാ കന്നി വോട്ട് ചെയ്ത് നാട്ടുകാര്‍ക്ക് പ്രചോദനമാകാന്‍ അതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അടുത്ത വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വോട്ട് ചെയ്തതിന്റെ അടയാളം പതിച്ചിരിക്കുന്ന രഞ്ജിനിയുടെ വിരലാണ് വിവാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.ഇലക്ഷന്‍ കമ്മീഷന്റെ നിയമപ്രകാരം വോട്ടറുടെ ഇടതു കൈയിലെ ചൂണ്ടുവിരലിലാണ് മഷി അടയാളം പുരട്ടേണ്ടത്. ഒരാള്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ അയാളുടെ ഇടം കൈയിലെ ചൂണ്ടു വിരല്‍ പോളിങ് ഓഫീസര്‍ പരിശോധിക്കണം. അതില്‍ വേറെ മഷി അടയാളം ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് മഷി പുരട്ടുന്നത്. ഒരു വോട്ടര്‍ ഇടതു കൈയിലെ ചൂണ്ടു വിരല്‍ പരിശോധിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ അയാളെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കാനും പോളിങ് ഓഫീസര്‍ക്ക് അധികാരമുണ്ട്. ഇത്തരത്തില്‍ ഇടതു കൈയിലെ ചൂണ്ടു വിരലില്‍ മഷി പുരട്ടുന്നതില്‍ നിന്ന് ഇളവ് ലഭിക്കുന്നത് ആ വിരല്‍ കൈയില്‍ ഇല്ലാത്ത ആള്‍ക്ക് മാത്രമായിരിക്കും. അങ്ങനെ വരുമ്പോള്‍ ഇടത് കൈയിലെ വേറെ ഏതെങ്കിലും വിരലില്‍ മഷി പുരട്ടും. ഇടത് കൈ തന്നെ ഇല്ലെങ്കില്‍ വലം കൈയിലെ ചൂണ്ടു വിരലിലായിരിക്കും മഷി അടയാളം ചാര്‍ത്തുന്നത്. ആ വിരലും ഇല്ലെങ്കില്‍ വലംകൈയിലെ മറ്റേതെങ്കിലും വിരലില്‍ മഷി പുരട്ടും. ഇനി രണ്ട് കൈയിലും വിരല്‍ ഇല്ലെങ്കില്‍ ഇടം വലം കൈകളില്‍ ഏതിന്റെയെങ്കിലും ഏറ്റവും അറ്റത്തായി മഷി പുരട്ടണം എന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍ രഞ്ജിനിയ്ക്ക് ഇടം കൈയിലെ ചൂണ്ടു വിരലിന് ഒരു കുഴപ്പവും ഇല്ലാതിരിക്കെ നടുവിരലില്‍ മഷി പുരട്ടിയിരിക്കുന്നത് നിയമവിരുദ്ധമാണ്. രഞ്ജിനിയുടെ ചിത്രം ഫലത്തില്‍ അശ്ലീല ആംഗ്യം കാട്ടുന്നത് തുല്യമാണ്. രഞ്ജിനി തന്റെ വിരലിലെ മഷിയടയാളത്തിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു താഴെ ആളുകള്‍ ഇത് സൂചിപ്പിച്ച് കമന്റും നല്‍കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News