Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:56 am

Menu

Published on November 23, 2013 at 12:50 pm

‘സംവിധായകൻ പ്രണയിച്ചു വഞ്ചിച്ചു’-രജ്ഞിനി ഹരിദാസ്

ranjini-haridas-she-had-a-serious-relationship-with-a-director

തൻറെതായ ശൈലിയിലൂടെ മലയാളികൾക്കിടയിൽ പ്രസക്തയായ രജ്ഞിനിഹരിദാസ് ഒരു പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.വളരെ ബോൾഡും അഹങ്കാരിയുമെന്നുമെല്ലാം ആളുകൾ പറയുന്ന രജ്ഞിനി ഹരിദാസിന് വളരെ സീരിയസായഒരു പ്രണയം ഉണ്ടായിരുന്നുവത്രേ.പറയുന്നത് മറ്റാരുമല്ല.രജ്ഞിനി തന്നെയാണ്.ആ കാമുകന്‍ ഒരു സംവിധായകനായിരുന്നുവെന്നും പക്ഷേ അയാള്‍ തന്നെ വഞ്ചിച്ചുവെന്നും രഞ്ജിനി പറയുന്നു.ഒരു പ്രമുഖ മലയാളം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി പഴയ പ്രണയത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ആ ബന്ധത്തില്‍ താന്‍ വളരെ ആത്മാര്‍ത്ഥതകാണിച്ചിരുന്നുവെന്നും ആദ്യമെല്ലാം തിരിച്ചും അങ്ങനെതന്നെ ആയിരുന്നുവെന്നും രഞ്ജിനി പറയുന്നു.പക്ഷേ പിന്നീട് അയാള്‍ തന്നെ പബ്ലിസിറ്റിയ്ക്കുവേണ്ടി ഉപയോഗിച്ചുവെന്നും വഞ്ചിച്ചുവെന്നുമാണ് താരം പറയുന്നത്.ഇയാളുടെ പേരുപറയാന്‍ രഞ്ജിനി തയ്യാറായില്ല.മാത്രമല്ല പഴയകാലം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് നോക്കാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്നും രഞ്ജിനി പറയുന്നു.വഞ്ചിക്കപ്പെട്ട വേദനയില്‍ നിന്നും കരകയറാന്‍ എളുപ്പമല്ലെന്നും പക്ഷേ താനതിനായി ശ്രമിക്കുമെന്നും രഞ്ജിനി ഉറപ്പിച്ചുപറയുന്നു.അടുത്തൊന്നും വിവാഹം കഴിയ്ക്കാന്‍ പദ്ധതിയില്ലെങ്കിലും ഇനി ജീവിതത്തില്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കുമ്പോള്‍ ഈ അനുഭവം തന്നെ സഹായിക്കുമെന്നും രഞ്ജിനി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News