Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:37 am

Menu

Published on August 6, 2014 at 11:02 am

ദീപിക പദുക്കോണും രണ്‍വീർ സിംഗും വിവാഹിതരാകുന്നു

ranveer-singh-deepika-padukone-to-get-married

ബോളിവുഡിലെ പ്രണയ ജോഡികളായ ദീപിക പദുക്കോണും രണ്‍വീർ സിംഗും വിവാഹിതരാകാൻ പോകുന്നു. വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നാണ് സൂചന. ഇവർ ഇരുവരും പ്രണയത്തിലാണെന്നും മറ്റുള്ളവരുടെ മുന്നിൽ ഇവർ സുഹൃത്തുക്കളെപോലെ ഭാവിക്കുകയാണെന്നും ഇവരുടെ അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. ഇവർ പരസ്പരം മോതിരം കൈമാറിയെന്നും വാർത്തകളുണ്ട്. പൊതുപരിപാടികളിൽ ഒരുമിച്ചെത്താറുള്ള ഇവർ രാംലീലയുടെ സെറ്റില്‍ വച്ചാണ് പ്രണയത്തിലാകുന്നത്. പ്രണയത്തെ കുറിച്ച് ആരെങ്കിലും ചോദിക്കുമ്പോഴെല്ലാം സുഹൃത്തുക്കളാണെന്നാണ് ഇരുവരും മറുപടി പറയാറുള്ളത്. ദീപികയുടെ പുതിയ ചിത്രങ്ങൾ ഹാപ്പി ന്യൂ ഇയര്‍, ഫൈന്‍ഡിംഗ് ഫണ്ണി, തമാഷ എന്നിവയാണ്. കില്‍ ദില്‍, ദില്‍ ദഡ്കന്‍ തോ എന്നിവയാണ് രണ്‍വീറിൻറെ പുതിയ ചിത്രങ്ങൾ.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33