Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈ വർഷത്തെ മോഹൻലാലിൻറെ ആദ്യ ചിത്രം രസത്തിലെ ഗാനം പുറത്തിറങ്ങി. ‘ധനുമാസ പാലാഴി’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. കെ.എസ് ചിത്രയാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. സുധീപ് കുമാറിൻറെ കഥയ്ക്ക് രാജീവ് നാഥ്, സുധീപ് കുമാർ,നെടുമുടി വേണു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ മോഹൻലാലായി തന്നെയാണ് എത്തുന്നത്. മോഹന്‍ലാലിനെ കൂടാതെ ഇന്ദ്രജിത്ത്, വരുണാ ഷെട്ടി, ദേവന്‍, നെടുമുടി വേണു, നന്ദു, അംബികാ മേനോന്‍, രാജേഷ് രാജന്‍,മൈഥിലി,ജഗദീഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.രാജീവ് നാഥ് ആണ് ചിത്രത്തിൻറെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
–
Leave a Reply