Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:26 am

Menu

Published on June 6, 2013 at 5:46 am

നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു

rate-of-groceries-are-increasing-now-a-days

തിരുവനന്തപുരം : നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചു കയറുന്നു. അരിക്കും പച്ചക്കറിക്കും പലവ്യഞ്ജനത്തിനുമെല്ലാം പൊള്ളുന്ന വിലയാണിപ്പോള്‍. തക്കാളിയും ചെറിയ ഉള്ളിയുമുള്‍പ്പെടെ എല്ലാ സാധനങ്ങള്‍ക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയിലേറെ വില കയറി. മൊത്ത വില്‍പ്പനകേന്ദ്രങ്ങളില്‍ ഏകീകൃത വിലയുണ്ടെങ്കിലും ചില്ലറവില്‍പ്പനക്കാര്‍ തോന്നിയ വിലയാണ് ഈടാക്കുന്നത്. ത്രിവേണി സ്റ്റോറിലും മാവേലി സ്റ്റോറിലുമടക്കം നിത്യോപയോഗസാധനങ്ങളൊന്നും ലഭ്യമല്ല.

മൊത്ത വ്യാപാരവിപണിയില്‍ 20 മുതല്‍ 28 രൂപവരെയായിരുന്ന തക്കാളിക്ക് 55 രൂപയായി. മല്ലി 85, മഞ്ഞള്‍ 126, വന്‍പയര്‍ 59 , കറുപ്പ് വെളുപ്പ് കടല 46, പരിപ്പ് 70, ഉഴുന്ന് 61, ശര്‍ക്കര 50.50, ജീരകം 340, ചെറുപയര്‍ 69 രൂപ എന്നിങ്ങനെയാണ് ബുധനാഴ്ച തിരുവനന്തപുരത്തെ വിപണിവില. മട്ട അരിക്ക് 45 മുതല്‍ 50 രൂപവരെയായി. ജയ അരി 35 കടന്നു. 45 രൂപയായിരുന്ന ചെറിയ ഉള്ളിക്ക് 95 മുതല്‍ 105 രൂപവരെ ഈടാക്കുന്നു. പഴയ സ്റ്റോക്കിലുണ്ടായിരുന്ന ഉള്ളിക്കും പുതിയ വിലയാണ് ഈടാക്കുന്നത്. വെളുത്തുള്ളിക്ക് 90 രൂപയായി. പച്ചക്കറിയുടെ അവസ്ഥയും ഭീകരമാണ്. മുരിങ്ങ 35, വെള്ളരി 17, പടവലം 32, വെണ്ടയ്ക്ക 35, കത്തിരി 28, ചേമ്പ് 35, മഞ്ഞള്‍ 20, ബീന്‍സ് 85, കാരറ്റ് 50, ബീറ്റ്റൂട്ട് 40, പച്ച മുളക് 35, തൊണ്ടന്‍ മുളക് 80, ഇഞ്ചി 200, ഏത്തക്കായ് 40, സവാള 28, കിഴങ്ങ് 28 രൂപ എന്നിങ്ങനെയാണ് മൊത്തവില. അതേസമയം ചില്ലറവിപണിയില്‍ 30 മുതല്‍ 40 ശതമാനം വരെ അധികവില ഈടാക്കുന്നു. നാട്ടുമ്പുറത്തേക്ക് എത്തുമ്പോള്‍ വില പിന്നെയും ഇരട്ടിയിലധികമാകും. മാവേലി, നീതി, നന്മ സ്റ്റോര്‍ തുടങ്ങിയ പൊതുവിതരണശൃംഖലയുടെ തകര്‍ച്ചയാണ് ഇപ്പോഴത്തെ രൂക്ഷമായ വിലക്കയറ്റത്തിന് കാരണം. പൊതുവിതരണശൃംഖലയുടെ ഭാഗമായ സ്റ്റോറുകളില്‍ ജയ അരി 24, മട്ട അരി 25, വെളിച്ചെണ്ണ 60, പഞ്ചസാര 31.50, പരിപ്പ് 61, ചെറുപയര്‍ 63, ഉഴുന്നുപരിപ്പ് 50, കടല 49, മുളക് 64, മല്ലി 62, കടുക് 54, ജീരകം 193, ഉലുവ 42 രൂപ എന്നിങ്ങനെയാണ് വില. എന്നാല്‍, ഇവയൊന്നും സ്റ്റോറുകളില്‍ കിട്ടില്ല. പരാതി ഉയരുമ്പോള്‍ പ്രധാന നഗരങ്ങളിലെ ഏതാനും സ്റ്റോറില്‍മാത്രം സാധനം എത്തിച്ച് അധികൃതര്‍ തടിതപ്പും.

Loading...

Leave a Reply

Your email address will not be published.

More News