Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:30 am

Menu

Published on February 13, 2015 at 3:41 pm

‘പ്രഭുവിന്റെ മക്കൾ’ക്ക് യുട്യൂബിൽ വിലക്ക്‌

rationalist-malayalam-movie-blocked-on-youtube

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുറന്നു കാട്ടുന്നതിൻറെ പേരിൽ  മലയാള ചലച്ചിത്രം പ്രഭുവിന്റെ മക്കള്‍ക്ക് യുട്യൂബില്‍ വിലക്ക്. ഫേസ്ബുക്കിലെ ഫ്രീ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പാണ് ചിത്രം യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നത് . ചിത്രം അപ്ലോഡ് ചെയ്തതിന്റെ പേരിൽ ഈ ഗ്രൂപ്പിൻറെ  അക്കൗണ്ടും ബ്ലോക്ക് ചെയ്തിട്ടുണ്ട്. മതവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്ന ചിത്രം ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ ഒന്നരലക്ഷം പേര്‍ യൂട്യൂബില്‍ കണ്ടിരുന്നു. ചില മതസംഘടനകളുടെ പരാതിയെത്തുടര്‍ന്നാണ് യു ട്യൂബ് സിനിമക്ക് വിലക്കേര്‍പ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. സജീവന്‍ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ഒരു ചിത്രത്തിന് ഇത്തരം ഒരു ബ്ലോക്ക് കിട്ടാന്‍ കാരണം അത് മതതീവ്രവാദത്തിന് എതിരെ ശക്തമായി ശബ്ദിച്ചത് കൊണ്ടാണെന്ന് സംവിധായകന്‍ സജീവ് അന്തിക്കാട് പറയുന്നു. 2012ലാണ് പ്രഭുവിന്റെ മക്കള്‍ റിലീസ് ചെയ്യുന്നത്. 14 വര്‍ഷത്തെ സന്ന്യാസ ജീവിതം കഴിഞ്ഞ് തിരിച്ചെത്തുന്ന സിദ്ധാര്‍ഥന്റെ അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. മധു, വിനയ് ഫോര്‍ട്ട്, കലാഭവന്‍ മണി, പ്രകാശ് ബാരെ,സുനില്‍ സുഖദ എന്നിവരാണ് പ്രഭുവിന്റെ മക്കളിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമീര്‍ഖാന്‍ ചിത്രം പി.കെ ഉയര്‍ത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സജീവന്‍ അന്തിക്കാടിന്റെ ചിത്രം യൂട്യൂബില്‍ വീണ്ടും റിലീസായത്.

Loading...

Leave a Reply

Your email address will not be published.

More News