Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവ അന്തര്‍വാഹിനിയായ ഐ.എന്‍.എസ അരിഹന്തിലെ ആണവ റിയാക്ടര്‍ ഉടന്‍ തന്നെ കടലില്‍ ഇറക്കി മറ്റു പരീക്ഷണങ്ങള്‍ തുടങ്ങുമെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. 85 മെഗാവാട്ട് ശേഷിയുള്ള ആണവറിയാക്ടറാണ് അരിഹന്തിലുള്ളത്.മാസങ്ങളോളം ജലോപരിതലത്തിലേക്ക് പൊങ്ങിവരാതെ ആഴക്കടലില്‍ മുങ്ങിക്കിടക്കാന്‍ ശേഷിയുള്ള ആണവ അന്തര്‍ വാഹിനി എന്നൊരു പ്രത്യേകതകൂടി ഇതിനുണ്ട്. ആണവോര്‍ജം ഇന്ധനമായ ഇത്തരം മുങ്ങിക്കപ്പലുകള്‍ക്ക് കടലിനടിയിലുടെ രഹസ്യമായി ദീര്‍ഘദൂരം സഞ്ചരിക്കാനും ആണുവായുധം ഘടിപ്പിച്ച മിസൈലുകള്‍ വിക്ഷേപിക്കുവാനും കഴിയും. വിശാഖപട്ടണത്തിന് 200 കിലോമീറ്ററിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിലെ രഹസ്യ കേന്ദ്രത്തിലാണ് ഐ.എന്‍.എസ് അരിഹന്ത് ഇപ്പോഴുള്ളത്.
Leave a Reply