Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കെട്ടുകഥയല്ല, ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കടയിലെ ഒരു ആമയെ കാണാന്‍ ഇപ്പോള്‍ നല്ല തിരക്കാണ്.
രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞന്‍ ആമയാണ് ഇവിടുത്തെ പുതിയ താരം. കാരണം രണ്ട് തലയും ആറു കൈകളുമാണ് ഈ ആമയ്ക്ക്. ഇപ്പോഴുള്ളത് ചൈനയിലാണെങ്കിലും ഇവന്റെ സ്വദേശം ബ്രസീലാണ്.

കടയുടമയായ വോംങ് മൊത്തവ്യാപാര മാര്‍ക്കറ്റില്‍ കറങ്ങുമ്പോഴാണ് ബ്രസീലിയന്‍ ആമകളെ വില്‍ക്കാന്‍ വച്ചിരിക്കുന്നതു ശ്രദ്ധയില്‍ പെട്ടത്. ആറ് ആമക്കുഞ്ഞുങ്ങളെ വാങ്ങി തിരികെ എത്തി പരിശോധിച്ചപ്പോഴാണ് കൂട്ടത്തിലൊന്നിന്റെ പ്രത്യേകത വോംങ്ങിന്റെ ശ്രദ്ധയില്‍ പെട്ടത്. ആദ്യം തിരികെ കൊടുത്ത് മാറ്റി വാങ്ങാമെന്നു കരുതിയെങ്കിലും പിന്നീട് തന്റെ പക്കല്‍ തന്നെ സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആറു കാലുപയോഗിച്ചും ഈ ആമയ്ക്ക് നടക്കാന്‍ കഴിയും. തലകള്‍ ഇരുവശങ്ങളിലായാണുള്ളത്. രണ്ടു തലയിലേയും എല്ലാ അവയവങ്ങളും സാധാരണ പോലെ പ്രവര്‍ത്തിക്കും. രണ്ടു വായ ഉപയോഗിച്ചും ആമ ഭക്ഷണം കഴിക്കുന്നുണ്ട്.
എന്നാല്‍ രണ്ടു തലകളും രണ്ടു വഴിക്ക് പോകാന്‍ ശ്രമിക്കുമ്പോഴുള്ള ആശയക്കുഴപ്പമാണ് ആമക്കുഞ്ഞിനെ അലട്ടുന്ന ഏക പ്രശ്‌നം. ബ്രസീലിയന്‍ റെഡ് ഇയേര്‍ഡ് സ്ലൈഡര്‍ വിഭാഗത്തില്‍ പെട്ടതാണ് ഈ ആമക്കുഞ്ഞ്.
പ്രശസ്ത കാര്‍ട്ടൂണായ മ്യൂട്ടന്റ് ടര്‍ട്ടിലിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ ആമക്കുഞ്ഞ്. ആണവ വികിരണം മൂലം രൂപമാറ്റം സംഭവിക്കുന്ന ആമക്കുഞ്ഞുങ്ങള്‍ ലോകത്തെ രക്ഷിക്കുന്ന പോരാളികളായി മാറുന്ന കഥയാണ് മ്യൂട്ടന്റ് ടര്‍ട്ടില്‍സ്.
Leave a Reply