Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:48 pm

Menu

Published on November 26, 2015 at 3:33 pm

റിയാലിറ്റി ഷോ താരം നടിയെ പീഡിപ്പിച്ചതായി പരാതി

reality-tv-star-booked-for-raping-physically-assaulting-actress

ന്യൂഡൽഹി : വിവാഹ വാഗ്ദാനം നൽകി റിയാലിറ്റി ഷോ താരം പീഡിപ്പിച്ചതായി നടിയുടെ പരാതി.പ്രമുഖ യാഷ് പണ്ഡിറ്റിനെതിരെയാണ് ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തിരിക്കുന്നത്. ഒരു സീരിയൽ സെറ്റിൽ വച്ചാണ് യാഷും പരാതിക്കാരിയും തമ്മിൽ കാണുന്നത്. തുടർന്ന് ഇരുവരും സുഹൃത്തുക്കളായി. ഇതിനിടെ വിവാഹ വാഗ്ദാനം നൽകി യാഷ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.യാഷ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും വീട്ടുകാരെ കാണിക്കാനെന്നു പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഇതിനു ശേഷം ഇയാൾ തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും തന്‍റെ ഫോൺ കോളുകളോട് പ്രതികരിക്കാറില്ലെന്നും മെസേജുകൾക്ക് മറുപടി നൽകാറില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.അതേസമയം യാഷ് ഒളിവിലാണെന്നാണ് സൂചന. ഇയാൾ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News