Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:54 am

Menu

Published on October 17, 2016 at 4:45 pm

പിഷാരടി എവിടെ പോയി,മുകേഷിനോട് വഴക്കുണ്ടാക്കി പിരിഞ്ഞോ ..? സത്യം ഇതാണ്

reason-behind-ramesh-pisharadi-missing-on-badai-baungalow

ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ട്രോളുകളില്‍ നിറഞ്ഞുനിന്നത്മിമിക്രിയിലൂടെ വന്ന് നടനായും അവതാരകനായും ഒക്കെ ജനമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന രമേഷ് പിഷാരടിയാണ്.കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയിരുന്നു. എന്നാല്‍ പരിപാടിയില്‍ പിഷാരടി ഉണ്ടായിരുന്നില്ല. മോഹന്‍ലാല്‍ അതിഥി താരരമായി വന്നതിനേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചത് അതു തന്നെയായിരുന്നു. പിഷാരിടിക്ക് പകരം മറ്റൊരാളായിരുന്നു പരിപാടിയില്‍ അവതാരകനായി എത്തിയിരുന്നത്. അതോടെ പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന തരത്തിലുള്ള ട്രോളുകള്‍ പിന്നീട് ചറപറ പ്രവഹിക്കാനും തുടങ്ങി. പൈസ കൂട്ടി ചോദിച്ചതോടെ പിഷാരടിയെ ചാനലുകാര്‍ ഒഴിവാക്കിയതാണെന്നായിരുന്നു ചില അഭ്യൂഹങ്ങള്‍. എന്നാല്‍, മറ്റൊരു അവതാരകനായ മുകേഷുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പിഷാരടി പിന്‍മാറുകയാണെന്നും ഗോസിപ്പുകള്‍ വന്നു.

എന്നാല്‍ പിഷാരടി ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണെന്നാണ് അറിയാന്‍ കഴിയുന്നത്. 40 ദിവസത്തെ പരിപാടിക്കായി പോയതാണ്. പോകും മുമ്പ് നാലു എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതിനിടെയാണ് പുലിമുരുകന്‍ റിലീസാകുന്നതും ചിത്രം സൂപ്പര്‍ഹിറ്റായി മാറുന്നത്. യാദൃശ്ചികമായി മോഹന്‍ലാലിനെ അതിഥിയായി ലഭിക്കുകയും ചെയ്തു. ഇതോടെ പിഷരാടിയുടെ അഭാവത്തിലും പരിപാടി ചിത്രീകരിക്കുകയായിരുന്നു. പുലിമുരുകന്‍ തീയറ്ററില്‍നിന്നു മാറുന്നതിനു മുമ്പേ പരിപാടി സംപ്രേക്ഷണം ചെയ്തിട്ടേ കാര്യമുണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് പിഷാരടി ഇല്ലാത്ത എപ്പിസോഡ് സംപ്രേക്ഷണം ചെയ്യേണ്ടിവന്നത്. പിഷാരടി എവിടെ പോയി എന്ന് സംശയത്താല്‍ ഞായറാഴ്ച രാത്രി തന്നെ തേടിയെത്തിയ ഫോണ്‍കോളുകള്‍ക്ക് മറുപടിയായി പിഷാരടി തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ബഡായി ബംഗ്ലാവിലെ മറ്റ് ആകര്‍ഷണങ്ങളായ ആര്യ, അമ്മായി, ധര്‍മ്മജന്‍ തുടങ്ങിയവരെല്ലാം ഈ ഇപ്പോസോഡില്‍ ഇല്ലാതിരിന്നിട്ടും പിഷാരടിയ്ക്ക് മാത്രമായി ഉയര്‍ന്ന മുറവിളി പ്രേക്ഷകര്‍ക്കിടിയിലുള്ള അദ്ദേഹത്തിന്റെ ജനസമ്മിതി തന്നെയാണ് വെളിവാക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News