Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:17 am

Menu

Published on August 6, 2016 at 11:14 am

അമല വിജയ് വിവാഹമോചനത്തിന് കാരണമായത് ഈ ചിത്രം ….

reason-for-the-split-between-al-vijay-amala-paul

ഇപ്പോൾ സിനിമാലോകം ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് അമല – വിജയ് വിവാഹമോചനം.വാർത്ത സത്യമാണെന്ന് വെളിപ്പെടുത്തി വിജയ്‌യും രംഗത്തെത്തിയിരുന്നു.വേര്പിരിയുന്നതിനുള്ള കാരണങ്ങളും വിജയ് വിശദീകരിക്കുകയും ചെയ്തു.സത്യസന്ധതയും വിശ്വാസ്യതയുമാണ് വിവാഹബന്ധത്തിന്റെ അടിത്തറയെന്നും അത് തകര്‍ന്നാല്‍ ബന്ധം അര്‍ഥശൂന്യമാകുമെന്നുമായിരുന്നു വിജയ് യുടെ വിശദീകരണം.എന്നാൽ അമല ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചതുമില്ല.

ധനുഷ് നായകനായ വട ചെന്നൈയില്‍ അമല കരാര്‍ ഒപ്പിട്ടതാണ് ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയതെന്ന് ഇരുവരോടും അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു

അമലയെ വിജയിയുടെ വീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു കുടുംബസുഹൃത്തു രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അമലയുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായതുമില്ല.നടി സമാന്തയെ ആയിരുന്നു ഈ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് എന്നാല്‍ ഈ സിനിമയ്ക്കായി മൂന്നു ഭാഗങ്ങളിലായി സംവിധാനം ചെയ്യുന്ന മൂന്നു വര്‍ഷമെങ്കിലും ഡേറ്റ് മാറ്റിവക്കണമായിരുന്നു. ഇത് സാധിക്കാത്തതിനെ തുടര്‍ന്ന് സാമന്ത പിന്മാറി. ഇതോടെയാണ് ധനുഷ് അമലയെ സമീപിച്ചത്.

ഒരു കുഞ്ഞ് വേണമെന്നും കുടുംബജീവിതത്തില്‍ പുതിയൊരു അദ്ധ്യായം തുടങ്ങണമെന്നുമായിരുന്നു വിജയ്‌യുടെ ആഗ്രഹം. അതിനിടെയാണ് മൂന്നുവര്‍ഷത്തേക്ക് മറ്റെല്ലാം മാറ്റിവച്ച് അമല ഈ സിനിമയില്‍ കരാര്‍ ഒപ്പിട്ടത്. ഇതെ തുടര്‍ന്നാണ് വിജയും അമലയും തമ്മിലുള്ള ബന്ധം തകര്‍ച്ചയിലെത്തിയത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Loading...

Leave a Reply

Your email address will not be published.

More News