Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യൻ നായിക തൃഷയും നിര്‍മാതാവും ബിസിനസുകാരനുമായ വരുണ്‍മാനിയയുമായുള്ള പ്രണയവും,വിവാഹനിശ്ചയവും,വേർപിരിയലുമെല്ലാം വൻ ചർച്ചയായിരുന്നു.എന്നാല്‍ വിവാഹം വേണ്ടെന്ന് വയ്ക്കാനുണ്ടായ കാരണത്തെ കുറിച്ച് നടി മുമ്പ് തുറന്ന് പറയാന്‍ തയ്യാറായില്ല. ഇപ്പോഴിതാ ഒരു വര്‍ഷത്തിന് ശേഷം നടി വെളിപ്പെടുത്തുന്നു.സിനിമയാണ് കാരണം. സിനിമയോടുള്ള തന്റെ ഇഷ്ടവും ആഗ്രഹവുമായിരുന്നു വിവാഹം മുടങ്ങാന്‍ കാരണമെന്ന് നടി വെളിപ്പെടുത്തി. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടു. പക്ഷേ അതെനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. സിനിമായാണ് എനിക്ക് എല്ലാം. നായിക വേഷം കിട്ടിയില്ലെങ്കില്‍ സഹനടിയായി അഭിനയിക്കാനും ഞാന്‍ തയ്യാറാണ്. സിനിമ ചെയ്ത് മരണമടയുകയാണ് തന്റെ ആഗ്രഹം. തൃഷ ചടങ്ങില്‍ പറഞ്ഞു.ആര്‍എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത കൊടിയിലാണ് തൃഷ ഒടുവിലായി അഭിനയിച്ചത്. ധനുഷാണ് ചിത്രത്തിലെ നായകന്‍.
Leave a Reply