Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 28, 2023 9:02 pm

Menu

Published on July 19, 2013 at 5:00 pm

‘റെഡ്‌’വീണ്ടും വാര്‍ത്തകളിൽ – മൈഥിലി മസില്‍ ഗേളാവും

red-movie-again-in-news

രഞ്‌ജിത്തിന്റെ പലേരി മാണിക്യത്തിലൂടെയാണ്‌ മൈഥിലി സിനിമാലോകത്ത് എത്തിയത്.ഇപ്പോൾ വാസുദേവ്‌ സനല്‍ സംവിധാനം ചെയ്യുന്ന ‘റെഡ്‌’ സിനിമയില്‍ ആക്ഷന്‍ രംഗത്ത്‌ മൈഥിലി പ്രത്യക്ഷപ്പെടുമെന്നാണ്‌ ഏറ്റവും പുതിയ വാര്‍ത്ത.ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ്‌ മൈഥിലി ഫൈറ്റ്‌ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം നടക്കുന്ന നാല്‌ വാര്‍ത്തകളുടെ ഉറവിടത്തെ കുറിച്ചുളള കഥയാണ്‌ റെഡ്‌. .ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത ,ആസിഫ്‌ അലി, ലാല്‍, മൈഥിലി എന്നീ സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ടീം വീണ്ടും ഒരുമിക്കുന്നു എന്നതാണ്.അരൂണ്‍ ഗോപിനാഥ്‌, അനീഷ്‌ ഫ്രാന്‍സിസ്‌, പ്രവീണ്‍ കുമാര്‍ എന്നിവരാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്.റെഡിന്റെ ചിത്രീകരണത്തിന്‌ മുംബൈയില്‍ നിന്ന്‌ ഫാന്റം ഗോള്‍ഡ്‌ ക്യാമറ കൊണ്ടുവന്നതും വാര്‍ത്തയായിരുന്നു.ദൃശ്യമികവിനായാണ്‌ ഫാന്റം ഗോള്‍ഡ്‌ ക്യാമറ ഉപയോഗിക്കുന്നത്‌. ഒരു ദിവസം ഒന്നരലക്ഷം രൂപയാണ്‌ ക്യാമറ വാടക.

Loading...

Leave a Reply

Your email address will not be published.

More News