Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:14 am

Menu

Published on October 30, 2013 at 12:23 pm

മോര്‍ച്ചറിയില്‍നിന്നു മൃതദേഹം ബന്ധുക്കൾ ബലംപ്രയോഗിച്ച്‌ കൊണ്ടുപോയി

relatives-took-away-dead-body-from-mortuary

മൂവാറ്റുപുഴ: സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബലംപ്രയോഗിച്ച്‌ കടത്തിക്കൊണ്ടുപോയി സംസ്‌ക്കരിക്കാനുള്ള ബന്ധുക്കളുടെ നീക്കം പോലീസ്‌ തടഞ്ഞു. തിങ്കളാഴ്‌ച രാത്രി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ്‌ സംഭവം നടന്നത്‌. മുളവൂര്‍ പളളിപ്പടിയില്‍ (കീത്തടത്തില്‍) ഇബ്രാഹിമിന്റെ ഭാര്യ സൗദ (35)യുടെ മൃതദേഹം ആണ് ബന്ധുക്കൾ ഈ വിധം ബലം പ്രയോഗിച്ചു കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്‌ പത്തു പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസ്‌ എടുത്തു. ഒരു രാത്രി വീട്ടില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട്‌ ബന്ധുക്കള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി വിട്ടു നല്‍കുകയായിരുന്നു. അബോധാവസ്‌ഥയില്‍ ബന്ധുക്കള്‍ വൈകിട്ട്‌ ആറോടെ ആശുപത്രിയില്‍ എത്തിച്ചു. യുവതി മരിച്ചെന്നു ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിച്ചതോടെ ആശുപത്രി അധികൃതര്‍ പോലീസിന്‌ വിവരം നല്‍കിയശേഷം പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ തയാറാക്കാനായി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. എന്നാൽ അതറിഞ്ഞ നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിലേക്കെത്തി. മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകണമെന്നും യുവതി കുഴഞ്ഞു വീണ്‌ മരിച്ചതാണെന്നും ആവശ്യപ്പെട്ടു. എന്നാല്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചവര്‍ സ്‌കൂട്ടറില്‍നിന്ന്‌ വീണതാണെന്നായിരുന്നു അറിയിച്ചതു. അസ്വഭാവികതമായ മറുപടി കേട്ടതോടെ പോലീസ്‌ എത്തി മേല്‍നടപടി സ്വീകരിക്കാതെ മൃതദേഹം വിട്ടുനല്‍കാൻ കഴിയില്ലെന്നും ആശുപത്രി അധികൃതര്‍ കർശനമായി അറിയിച്ചതോടെ ബഹളമായി. ഇതിനിടയില്‍ ചിലര്‍ മൃതദേഹം കാണണമെന്ന്‌ ആവശ്യപ്പെട്ടു. മോര്‍ച്ചറി തുറന്ന്‌ മൃതദേഹം കാണിക്കുന്നതിനിടയില്‍ ഒരു സംഘം ബലം പ്രയോഗിച്ച്‌ മൃതദേഹം കടത്തിക്കൊണ്ട്‌ പോകുകയായിരുന്നുവെന്ന്‌ ആശുപത്രി അധികൃതര്‍ പറയുന്നു. തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനേയും കന്യാസ്‌ത്രീയായ നഴ്‌സിനേയും ആക്രമിക്കുകയും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തെന്നു പരാതിയുണ്ട്‌. മൃതദേഹം കൊണ്ടുപോയതറിഞ്ഞ്‌ ആശുപത്രിയിലെത്തിയ പോലീസ്‌ ബന്ധുക്കളുമായി ബന്ധപ്പെട്ട്‌ മൃതദേഹം പോലീസിന്‌ കൈമാറണമെന്ന്‌ ആവശ്യപ്പെട്ടു. ഇതിനു പുറമേ മഹല്ല്‌ അധികൃതര്‍ക്ക്‌ രേഖാമൂലം നോട്ടീസും നല്‍കി. പള്ളി ഭാരവാഹികളും മതനേതാക്കളും കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഇന്നലെ രാവിലെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇന്‍ക്വസ്‌റ്റ്‌ പൂര്‍ത്തിയാക്കി പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വിട്ടുകൊടുത്തു. ആശുപത്രിയില്‍ അതിക്രമം നടത്തിയതിനും ജീവനക്കാരെ കൈയേറ്റം ചെയ്‌തതിനുമാണ്‌ മരിച്ച യുവതിയുടെ സഹോദരനടക്കം പത്തുപേര്‍ക്കെതിരേ മൂവാറ്റുപുഴ പോലീസ്‌ കേസ്‌ എടുത്തത്‌. സഹോദരി വീടിന്‌ സമീപം കുഴഞ്ഞുവീണ്‌ മരിക്കുകയായിരുന്നെന്നും അസ്വാഭാവികതയൊന്നുമില്ലെന്നും സഹോദരന്‍ എം.പി. ഇബ്രാഹിം പറഞ്ഞു. ആശുപത്രിയില്‍ ഉണ്ടായതായി പറയപ്പെടുന്ന സംഭവങ്ങള്‍ വാസ്‌തവ വിരുദ്ധമാണെന്നും ആശുപത്രി അധികൃതര്‍ കെട്ടിചമയ്ച്ചതാണെന്നും ഇബ്രാഹിം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News