Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികള്‍ രഞ്ജിനി ഹരിദാസിനെ കാണുന്നത് മംഗ്ലീഷ് മാത്രം സംസാരിക്കുന്ന, ധിക്കാരിയും തന്റേടിയുമായ ഒരു പെണ്ണായിട്ടാണ്. രഞ്ജിനിയുടെ ഈ എടുത്തുചാട്ടവും ചൂടൻ പ്രകൃതവും കാണുമ്പോൾ ആരായാലും ചോദിക്കും ‘ഇവളെന്താ ഇങ്ങനെയെന്ന്’. ഇത്തിരി ആണത്വം കൂടിയ സ്വഭാവത്തേക്കുറിച്ച് രഞ്ജിനി പറയുന്നത് ഏഴാമത്തെ വയസില്‍ അച്ഛനെ നഷ്ടപ്പെട്ട, ഓര്‍മകളില്‍ മാത്രം അച്ഛനുള്ള വീട്ടില്‍ ആണുങ്ങുങ്ങളാരുമില്ലാതെ വളര്‍ന്ന താന്‍ ഇങ്ങനെയായില്ലങ്കിലേ അതിശയമുള്ളുവെന്നാണ്. തന്റെ വീട്ടിൽ ആണുങ്ങളില്ലാത്തതുകൊണ്ട് ഞാനാണിപ്പോൾ ആണ്.രഞ്ജിനി തന്റെ നിലപാട് വെക്തമാക്കി. പ്രണയ നഷ്ടങ്ങള്‍ തുറന്നു പറഞ്ഞ തന്നെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച കാമുകനെ ആട്ടിപ്പായിച്ച രഞ്ജിനിക്ക് ഇപ്പോഴും വിവാഹത്തിന് താത്പര്യമുണ്ട്. എന്നാല്‍, തന്നെ അംഗീകരിക്കാന്‍ കഴിയുന്ന ആളെത്തിയാല്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നാണ് രഞ്ജിനി പറഞ്ഞു. ജയസൂര്യ റോഡിലെ കുഴി മൂടിയ സംഭവത്തിൽ ജയസൂര്യക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് രഞ്ജിനി മാത്രമാണ്. ഇങ്ങനെയുള്ള രഞ്ജിനി തന്റേടത്തോടെ പ്രതികരിച്ചാല്‍ ദോഷം പറയാന്‍ കഴിയുമോ ?
ddness
Leave a Reply