Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെംഗളൂരു: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രശ്മി ആര്‍ നായരേയും രാഹുല്‍ പശുപാലനേയും അടക്കമുള്ളവരെ തെളിവെടുപ്പിനായി ബെംഗളൂരുവില്‍ എത്തിച്ചിരിയ്ക്കുകയാണ്. അവിടെ എത്തിച്ചപ്പോള്‍ ബെംഗളുരുവിലെ ജയിലിലാണ് പാര്‍പ്പിച്ചത്.ബെംഗളൂരുവിലെ ജയിലില്‍ സൗകര്യങ്ങള്‍ പോരെന്നാണത്രെ രശ്മിയുടെ പരാതി. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയപ്പോഴാണത്രെ രശ്മി ഈ പരാതി പറഞ്ഞത്.
രശ്മിയും രാഹുലും ബെംഗളുരുവിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മോഡലിംഗ് ആവശ്യങ്ങള്‍ക്കാണ് തങ്ങള്‍ ബെംഗളുരുവില്‍ പോയിരുന്നത് എന്നാണ് ഇവരുടെ വാദം. മടിവാള ജയിലിലാണ് രശ്മിയെ പാര്‍പ്പിച്ചിട്ടുള്ളത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടെന്നാണ് പോലീസിന്റേയും ജയില്‍ അധികൃതരുടേയും വാദം.
രശ്മിയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടുണ്ടെന്നാണ് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അവശ്യം വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.എന്നാൽ ജയിലില്‍ സൗകര്യങ്ങളില്ലാത്തതല്ല, ആര്‍ഭാടമില്ലാത്തതാണ് രശ്മിയുടെ പ്രശ്‌നം എന്നാണ് പോലീസ് പറയുന്നത്.
Leave a Reply