Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:31 am

Menu

Published on November 3, 2014 at 4:22 pm

സംസ്ഥാനത്ത് അരിഷ്ട നിർമ്മാണത്തിന് നിയന്ത്രണം ഏർപ്പെടുത്തി

restrictions-on-sale-of-arishta-in-kerala

തിരുവനന്തപുരം :സംസ്ഥാനത്ത് വീര്യം കൂടിയ അരിഷ്ടങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. 1969ലെ കേരള സ്പിരിച്ച്വസ് പ്രിപ്പറേഷന്‍സ് ചട്ടങ്ങള്‍ ഭേദഗതി സംബന്ധിച്ച കരട് വിജ്ഞാപനം അംഗീകരിച്ചതായി എക്സൈസ് മന്ത്രി കെ. ബാബു അറിയിച്ചു. വീര്യം കൂടി അരിഷ്ട വില്പന ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ ഈ നടപടി. വീര്യം കൂടിയ ആസവങ്ങളും അരിഷ്ടങ്ങളും ഉല്‍പാദിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മരുന്ന് നിര്‍മാണത്തിനുള്ള മാനദണ്ഡങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.ഡോക്ടര്‍മാര്‍ക്കും പ്രത്യേകം അംഗീകാരം നേടിയവര്‍ക്കുമായിരിക്കും ഇനി ഇവ വില്‍ക്കാനാവുക. മുദ്രവച്ച കുപ്പിയില്‍ മാത്രമേ വില്‍പ്പന അനുവദിക്കൂ. നിയമം ലംഘിക്കുന്നവരില്‍ നിന്ന് രൂപ പിഴ ഈടാക്കുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News