Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:35 am

Menu

Published on January 19, 2017 at 3:49 pm

മഞ്ഞള്‍ നമ്മള്‍ വിചാരിക്കുന്ന അത്ര ആരോഗ്യകരമല്ലെന്ന് വെളിപ്പെടുത്തല്‍

revealed-turmeric-isnt-as-healthy-as-you-think

ന്യൂഡല്‍ഹി: സുഗന്ധവ്യജ്ഞനങ്ങളുടെ രാജ്ഞിയെന്നറിപ്പെടുന്ന മഞ്ഞളിനെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. നാമെല്ലാം കരുതിയ അത്ര ഗുണകരമല്ല മഞ്ഞളെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

ജേണല്‍ ഓഫ് മെഡിസിനല്‍ കെമിസ്ട്രി എന്ന പുസ്തകത്തിലാണ് ഔഷധ വ്യവസായങ്ങളെ പ്രത്യേകിച്ചും പാരമ്പര്യ ഔഷധ വ്യവസായത്തിന് തിരിച്ചടിയായിക്കൊണ്ടുള്ള പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

revealed-turmeric-isnt-as-healthy-as-you-think2

കാന്‍സറിനും മറവിരോഗത്തിനും ഉള്‍പ്പെടെ ഉത്തമ ഔഷധമാണെന്ന് ഗവേഷണങ്ങള്‍ വെളിപ്പെടുത്തിയ മഞ്ഞളിന് പറയുന്നത്ര ഗുണങ്ങളൊന്നുമില്ലെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. ഗവേഷകരായ മൈക്കല്‍ എ. വാള്‍ട്ടേഴ്‌സ്, ഗയ്‌ഡോ എഫ്. പൗളി എന്നിവര്‍ ചേര്‍ന്നാണ് മഞ്ഞളുമായി ബന്ധപ്പെട്ട് 1990 മുതല്‍ നടന്ന ആയിരക്കണക്കിന് ഗവേഷണ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്ത് പുതിയ പഠനം തയ്യാറാക്കിയിരിക്കുന്നത്.

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്യുമിന്‍ ആണ് അതിന്റെ ഔഷധഗുണത്തിനു കാരണമെന്നാണ് മുന്‍പ് കണ്ടെത്തിയിരുന്നത്. മഞ്ഞളില്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെയും കുര്‍ക്യുമിനുണ്ട്. മഞ്ഞളുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന പഠനങ്ങളെല്ലാം ശരിയായ രീതിയിലല്ല മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതെന്നും ഇവര്‍ പറയുന്നു.

ഊതിവീര്‍പ്പിച്ച ഗുണങ്ങള്‍ മാത്രമേ കുര്‍ക്യുമിന് ഉള്ളൂവെന്നാണ് എ. വാള്‍ട്ടേഴ്‌സ് പറയുന്നത്. മഞ്ഞളിന് ഔഷധഗുണമുണ്ടെങ്കില്‍ത്തന്നെ അത് വളരെ തുച്ഛമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

revealed-turmeric-isnt-as-healthy-as-you-think1

നിലവില്‍ പരമ്പരാഗതമായ അറിവു മാത്രമേ മഞ്ഞളിന്റെ ഔഷധഗുണം സംബന്ധിച്ചുള്ളൂ. അതിന് ശാസ്ത്രീയമായൊരു അടിത്തറ നല്‍കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കുര്‍ക്യുമിന്‍ ശരീരത്തിലേക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്‌തെടുക്കാന്‍ പോലും പറ്റില്ലെന്നും ഇവരുടെ പഠനത്തിലുണ്ട്. മഞ്ഞള്‍ വിതരണം ചെയ്യുന്ന കമ്പനികളുമായി ബന്ധമുള്ള ഗവേഷകരോ കുര്‍ക്യുമിന്‍ വേര്‍തിരിച്ചെടുത്തു വില്‍ക്കുന്നവരോ ആയിരിക്കാം മഞ്ഞളിന്റെ ഇത്തരം അദ്ഭുതഗുണങ്ങളുടെ പ്രചാരകരായതെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News