Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:38 am

Menu

Published on December 8, 2017 at 3:33 pm

റിച്ചി റിവ്യൂ വായിക്കാം

richie-2017-movie-review

കന്നടയിൽ ഏറെ ഹിറ്റ് ആയ ഒരു ചിത്രത്തിൻറെ റീമെയ്ക് ആയിട്ടാണ് റിച്ചി തമിഴിലേക്ക് എത്തിയത്. സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമായിരുന്നു. കന്നഡ ചിത്രത്തിന്റെ ഒരു ഫാൻ ആണ് നിങ്ങളെങ്കിൽ റിച്ചി നിങ്ങളെ പൂർണ്ണമായും നിരാശപ്പെടുത്തും. കന്നടയിൽ കണ്ട പല കഥാപാത്രങ്ങൾക്കും റിച്ചിയിൽ എത്തിയപ്പോൾ തീരെ ഡെപ്ത് ഇല്ലായിരുന്നു. കഥാപാത്രങ്ങളെ വേണ്ട രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല റിച്ചി എന്ന കഥാപാത്രത്തിന്റെ പേര് എന്തിനു ഈ സിനിമക്ക് കൊടുത്ത് എന്ന് വരെ നമ്മൾ ആലോചിച്ചു പോകും.

രണ്ട് മണിക്കൂറിൽ താഴെയായി സിനിമ ചുരുക്കിയപ്പോൾ പല കാര്യങ്ങളും വിട്ടുപോവുകയോ അല്ലെങ്കിൽ വേണ്ടത്ര പ്രാധാന്യത്തോടെ അവതരിപ്പിക്കാനോ കഴിയാതെ പോയി. നിവിൻ പോളിയുടെ സ്ക്രീനിലെ പ്രകടനവും ലുക്കുമെല്ലാം ഗംഭീരമായിരുന്നു. നിവിൻ പോളിയുടെ ലുക്സ്, സ്ലോ മോഷൻ, ചിരി എന്നിവയൊക്കെ നന്നായി. എന്നാൽ തമിഴ് സംസാരിച്ചപ്പോഴുള്ള ലിപ് സിങ്കിങ് നിവിൻ പോളിക്ക് ഒരു പ്രശ്‌നമായി.

നട്ടി,പ്രകാശ് രാജ്, ശ്രദ്ധ ശ്രീനാഥ് എന്നിവരൊക്കെ വേഷങ്ങൾ മികച്ചതാക്കി. ഒപ്പം പേരറിയാത്ത പലരുമുണ്ടായിരുന്നു സിനിമയിൽ. എന്നാൽ ആക്ഷൻ രംഗങ്ങൾ ഒന്നും തന്നെയില്ലാതെ ഒരു ആക്ഷൻ മൂഡ് ഉണ്ടാക്കിയെടുക്കുക എന്ന വിഷമകരമായ കാര്യത്തിൽ റിച്ചി ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. അതുപോലെ സിനിമയുടെ എഡിറ്റിങ് വേണ്ടത്ര മികവ് പുലർത്താതെ പോയി.

മൊത്തത്തിൽ കന്നഡ സിനിമ കാണാത്തവർക്ക് ഒരു വട്ടം താല്പര്യമുണ്ടെങ്കിൽ കണ്ടിരിക്കാം. എന്നാൽ കന്നഡ സിനിമ കണ്ട ഒരാളെ സംബന്ധിച്ചെടുത്തോളം യാതൊരു മുൻധാരണയുമില്ലാതെ കണ്ടാൽ പോലും ഇഷ്ടപ്പെടാൻ സാധ്യതയില്ല.

Rating: 2.5/5

Loading...

Leave a Reply

Your email address will not be published.

More News