Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:46 am

Menu

Published on June 15, 2017 at 6:04 pm

സിനിമയിലെ ആണുങ്ങളോട് കളിച്ചാല്‍; റിമ പറയുന്നു

rima-kallingal-on-malayalam-film-coccus

സിനിമയില്‍ പ്രതികരിക്കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന പ്രവണതയുണ്ടെന്ന് നടി റിമ കല്ലിങ്കല്‍. ചിലര്‍ക്കൊക്കെ റോള്‍ നഷ്ടപ്പെടുത്തുന്നുണ്ടെന്നും അതിനി ഒളിച്ചുവെക്കണ്ട കാര്യമൊന്നുമില്ലെന്നും റിമ കൂട്ടിച്ചേര്‍ത്തു.

ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റിമയുടെ പ്രതികരണം. സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ എളുപ്പമാണ്. കുറച്ചുപേരല്ലേ ഉള്ളൂ. അല്ലെങ്കിലും ഇവിടെ കോക്കസ് ഉണ്ട്, താപ്പാനകളുണ്ട്. അതുകൊണ്ട് എല്ലാവരും ഒന്നിച്ചു നിന്നേ പറ്റൂവെന്നും റിമ പറയുന്നു.

തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും റിമ കൂട്ടിച്ചേര്‍ത്തു. തന്നെ രണ്ടു തവണ ബാന്‍ ചെയ്തിട്ടുണ്ട്. ആദ്യം ടി വി ഷോ ചെയ്യുന്നു എന്നും പറഞ്ഞ്. ഒരിക്കല്‍ ഒരു കാരവന്‍ ചോദിച്ചതിന് ഭയങ്കര ഇഷ്യു ഉണ്ടായിട്ടുണ്ട്. ഹീറോയെയും ഹീറോയിനെയും രണ്ടു സമയത്താണ് ഷോട്ടിന് വിളിക്കുക. നമ്മള്‍ എത്തിക്കഴിഞ്ഞിട്ടേ ഹീറോയെ വിളിക്കൂ. ഞാന്‍ അതിനെ ചോദ്യം ചെയ്തു. അപ്പോ തിരിച്ചൊരു ചോദ്യം, നിനക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ട്യേപ്പോ മുതല്‍ എന്താ ഒരു മാറ്റം എന്ന്. നമുക്കുള്ള സ്പേസ് തരാത്തതിനെ താന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അത് തനിക്ക് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ടെന്നും പലരും തന്നെ ഒതുക്കിയിട്ടുണ്ടെന്നും റിമ പറഞ്ഞു.

എല്ലാ തൊഴില്‍ മേഖലയിലും സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഉണ്ട്. ഇവിടെ ഒന്നും ഇല്ല. നടിയെ ആക്രമില്ല സംഭവം ഉണ്ടായപ്പോള്‍ അമ്മ ഇമീഡിയറ്റായിട്ട് പറഞ്ഞത് ഇനി സ്ത്രീകള്‍ രാത്രി ഒറ്റക്ക് യാത്ര ചെയ്യേണ്ട എന്നാണ്. അവര്‍ക്ക് കാര്യം മനസ്സിലായിട്ടില്ലെന്നും അല്ലെങ്കില്‍ അങ്ങിനെ പറയുമോ എന്നും റിമ ചോദിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News