Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉഗാണ്ടയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് റീമയും കൂട്ടരും .ഉല്ലാസയാത്രക്കാണ് റീമയും കുടുംബവും ഉഗാണ്ടയില്‍ പോയത്.അവിടുത്തെ പട്ടാളവും കൂടാതെ തീവ്രവാദികളും റീമക്കും കൂടെയുള്ളവര്‍ക്കും പിന്നാലെയാണ് എങ്ങനെയും ഉഗാണ്ടയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് റീമയും കൂട്ടരും .ഈ സംഭവം രാജേഷ് നായര്‍ സംവിധാനംചെയ്യുന്ന എസ്‌കേപ് ഫ്രം ഉഗാണ്ട എന്ന പുതിയ ചിത്രത്തിലാണ്.ഉഗാണ്ടയില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തിന്‍റെ കഥയാണ് മുഖ്യ പ്രമേയമാക്കുന്നത് . റീമ കലിങ്കല്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം എന്നൊരു പ്രത്യേകതകൂടി ഇതിന് ഉണ്ട്.വിജയ് ബാബു, മുകേഷ്, തമിഴ് താരം പാര്‍ഥിപന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. കൂടാതെ ധാരാളം വിദേശ നടീനടന്മാരും ചിത്രത്തില്‍ അഭിനയിക്കുന്നു . പൂര്‍ണ്ണമായും ഉഗാണ്ടയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘എസ്‌കേപ് ഫ്രം ഉഗാണ്ട ‘.മൂന്ന് വയസുള്ള കുഞ്ഞിന്റെ അമ്മയുടെ വേഷമാണ് റീമക്ക്. ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്.
Leave a Reply