Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 1:28 pm

Menu

Published on February 23, 2015 at 11:24 am

റിമി ടോമി ജയറാമിന്റെ നായികയാകുന്നു..!

rimi-tomy-to-be-jayarams-heroine

കൊച്ചി :  പിന്നണി ഗായിക രംഗത്തു നിന്നും ടെലിവിഷന്‍ അവതരണത്തില്‍ നിന്നും പുതിയ പരീക്ഷണത്തിന്‌ ഒരുങ്ങുകയാണ്‌ റിമി ടോമി. സിനിമയിലെ നായികയായാണ്‌ റിമിയുടെ പുതിയ ചുവടുമാറ്റം. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘തിങ്കൾ മുതൽ വെള്ളി വരെ’ എന്ന ചിത്രത്തിലൂടെയാണ് റിമി നായികയാകുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീരിയല്‍ ഭ്രമം തലക്കുപിടിച്ച പുഷ്പവല്ലി എന്ന കഥാപാത്രത്തെയാണ് റിമി സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇതൊരു മുഴുനീള  കോമഡി ചിത്രമാണ്. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ ബല്‍റാം വേഴ്‌സസ് താരാദാസ്, കാര്യസ്ഥന്‍ എന്നീ ചിത്രങ്ങളിലെ ഗാനരംഗങ്ങളില്‍ റിമി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ ആഷിഖ് അബു സംവിധാനം ചെയ്ത ഗൗരി എന്ന ചിത്രത്തില്‍ റിമി ചെറിയ ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് റിമി ടോമി   ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News