Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:04 am

Menu

Published on December 7, 2013 at 12:22 pm

റിമി ടോമിയുടെ അമ്മയും റിയാലിറ്റി ഷോ അവതാരികയായെത്തുന്നു

rimi-tomys-mother-rani-is-selected-as-an-anchor-to-host-a-new-reality-show

മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി വളര്‍ന്ന നിഷ്‌കളങ്കത തുളുമ്പുമ്പുന്ന സംഭാഷണങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് റിമി ടോമി.മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു ഗായിക മാത്രമല്ല,തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ്.ദൂരദര്‍ശനിലെ ഒരു ഫോണിങ് പ്രോഗ്രാമില്‍ അവതാരികയായാണ് റിമി ടോമിയുടെ തുടക്കം.പിന്നാലെ ചില സ്റ്റേജ് പ്രോഗ്രാമുകളും.മീശമാധവനിലെ ചിങ്ങമാസത്തിലുടെ പ്രേക്ഷക ഹൃദയങ്ങളില്‍ കൂടുകൂട്ടിയ റിമിക്ക് പിന്നീട് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നിട്ടില്ല.പിന്നീടങ്ങോട്ട് വിശാലമായ ലോകമാണ് തുറന്നു കിട്ടിയത്.ഇപ്പോള്‍ മലയാളത്തില്‍ നല്ല ശബ്ദത്തിനുടമകളായ ഗായകരില്‍ മുന്‍നിരയിലുണ്ട് റമിയും.ഒപ്പം ചില ചാനലുകളില്‍ അവതാരികയായും റിമിയെ കാണാം. കൈരളി ടിവിയിലും മറ്റുമുള്ള സെലിബ്രേറ്റ് ചാറ്റ്‌പോലുള്ള റിയാലിറ്റിഷോകളില്‍ പാടി അവതരിപ്പിക്കുന്ന റിമിയ്ക്കുപിന്നാലെ ഇതാ അമ്മയും എത്തുന്നു.റിമി ടോമിയുടെ അമ്മയും റിയാലിറ്റിഷോയില്‍ അവതാരികയായെത്തുന്നു.സൂര്യാ ടിവിയില്‍ തുടങ്ങാനിരിക്കുന്ന പുതിയ മ്യൂസിക്കല്‍ റിയാലിറ്റിഷോയിലാണ് റിമിയുടെ അമ്മ റാണി അവതാരികയായെത്തുന്നത്.അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ പാട്ടിനോടും പാഷനോടും ഉള്ള താത്പര്യം മുന്‍നിര്‍ത്തിയാണ് റിയാലിറ്റി ഷോ നടത്തുന്നത്.’ഓള്‍ഡ് ഈസ് ഗോള്‍ഡ്’എന്ന് പേരിട്ടിരിക്കുന്ന ഷോയ്ക്ക് അവതാരികയായി ഒരു പുതുമുഖത്തിനെ പരിചയപ്പെടുത്തണമെന്നായിരുന്നു ചാനലുകാര്‍ക്ക്.അങ്ങനെയാണ് ഓഡീഷന് എത്തിയ റാണിയുടെ പ്രകടനം ജഡ്ജിങ് ജ്യൂറിയെ അത്ഭുതപ്പെടുത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News