Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളസിനിമയിൽ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു 1978 ല്‍ ഐ .വി . ശശി സംവിധാനം ചെയ്ത ‘ അവളുടെ രാവുകള്‍ ‘.സീമയും സോമനും സുകുമാരനും രവികുമാറുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്‌സോഫീസില്‍ ഒരു സ്‌ഫോടനം തന്നെ നടത്തി. എന്നാൽ അന്ന്, ഇന്നത്തെ നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ എത്തിയിട്ടില്ല. കൂട്ടുകാരന്‍ ഷെറഫിനൊപ്പം മതില്‍ ചാടിക്കടന്നാണ് മമ്മൂട്ടി തിയേറ്ററിലെത്തി ടിക്കറ്റ് സംഘടിപ്പിച്ച് ചിത്രം കണ്ടത്. എറണാകുളം കവിതാ തിയേറ്ററില്‍ അവളുടെ രാവുകള്‍ തകര്‍ത്തോടുന്ന സമയത്ത് ചിത്രം കാണാന്‍ മമ്മൂട്ടിക്കും കൂട്ടുകാരന്‍ ഷെറഫിനും എത്തി. എന്നാല്‍ മമ്മൂട്ടിയ്ക്കും കൂട്ടുകാരനും തിയേറ്ററിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.
കവിതാ തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ തിയേറ്ററുകാര്‍ മെയിന്‍ ഗേറ്റ് പൂട്ടി. ഒടുവില്‍, മമ്മൂട്ടി ഷെറഫിനൊപ്പം ഗേറ്റ് ചാടി കടന്ന് ഷെറഫിന്റെ പരിചയക്കാരനായ തിയേറ്റര്‍ മാനേജറില്‍ നിന്ന് ടിക്കറ്റ് സംഘടിപ്പിച്ചു. പിന്നീട് കവിതാ തിയേറ്ററിന്റെ മാനേജര്‍ ഹമീദ് മമ്മൂട്ടി നായകനായ ഈ തണലില്‍ ഇത്തിരി നേരം, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവുമായി മാറിയത് മറ്റൊരു ചരിത്രം. തിയേറ്ററുടമ മമ്മൂട്ടിയുടെ ചിത്രം നിര്‍മിച്ചു എന്ന് മാത്രമല്ല, മമ്മൂട്ടി കഷ്ടപ്പെട്ട് കണ്ട അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ അഭിനേതാക്കളും, സംവിധായകനുമൊക്കെ പിന്നീട് മമ്മൂട്ടിയ്‌ക്കൊപ്പം പ്രവൃത്തിച്ചു.
Leave a Reply