Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:42 am

Menu

Published on October 30, 2013 at 4:26 pm

ബോളിവുഡ് നടി കാജോളിൻറെ വീട്ടിൽ മോഷണം; 2 സഹായികള്‍ അറസ്റ്റില്‍

robbery-in-bollywood-actress-kajols-house

മുംബൈ : ബോളിവുഡ് നടി കാജോളിന്റെ വസതിയില്‍ നിന്നും സ്വര്‍ണ വളകള്‍ മോഷണം പോയ സംഭവത്തിൽ കജോളിന്റെ രണ്ട് സഹായികളെ പോലീസ് അറസ്റ്റ്‌ ചെയ്തു. ഒക്ടോബര്‍ 23 നാണ് കാജോള്‍ അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന 17 സ്വര്‍ണ വളകള്‍ കാണാതായതായി ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്‌. കജോളിനൊപ്പം 3 വര്‍ഷമായി ജോലി ചെയ്തുവരുന്ന ഗായത്രി ദേവേന്ദ്രന്‍, സന്തോഷ്‌ പാണ്ഡെ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്തു. മോഷണംപോയ എല്ലാ ആഭരണങ്ങളും കണ്ടെടുത്തതായി ജൂഹു പോലീസ് അറിയിച്ചു. മോഷണമുതല്‍ ഇവര്‍ തുല്യമായി പങ്കുവയ്ക്കുകയായിരുന്നു. കൂടാതെ കുറച്ചു വളകള്‍ പിന്നീട്‌ വില്‍ക്കാമെന്ന ധാരണയില്‍ കുഴിയില്‍ ഒളിപ്പിച്ചതായും ജുഹു പോലീസ് സീനിയര്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ ഭഗത് പറഞ്ഞു. കജോളും ഭര്‍ത്താവും നടനുമായ അജയ്‌ ദേവഗണും കുടുംബത്തോടൊപ്പം ജുഹുവിലെ ബംഗ്ലാവിലാണ് താമസിക്കുന്നത്. കിടപ്പുമുറിയിലെ ബോക്സിലാണ് വളകള്‍ സൂക്ഷിച്ചിരുന്നത്. പന്ത്രണ്ടോളം വീട്ടുജോലിക്കാര്‍ ജോലി ചെയ്യുന്ന ഇവിടേക്ക് ദീപാവലി പ്രമാണിച്ച് ഒക്ടോബര്‍ 15 മുതല്‍ 3 ജോലിക്കാരെ കൂടി നിയമിച്ചിരുന്നു. അവരുടെ മേൽ മോഷണ കുറ്റം ചുമത്തി രക്ഷപ്പെടാം എന്ന ധാരണയിൽ ആയിരുന്നു നീക്കം. എന്നാൽ പരാതിയെ തുടര്‍ന്ന് ജോലിക്കാരെയെല്ലാം ചോദ്യം ചെയ്യുകയും പ്രതികളെ കണ്ടെത്തുകയുമായിരുന്നു. പുതുതായി വന്ന 3 ജോലിക്കാര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നും പോലീസ് കണ്ടെത്തി.

Loading...

Leave a Reply

Your email address will not be published.

More News