Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടൻ : യുവതിയുടെ തലയ്ക്കടിച്ച ശേഷം ഐപോഡും പഴ്സുമായി ഓടിയ കള്ളന്‍ ഫേസ്ബുക്കില്‍ പിടിയില്‍. അമേരിക്കക്കാരന്‍ റിലി അലിന്‍ മലിന്‍സ് എന്ന ഇരുപത്തിയെട്ടുകാരനെയാണ് പോലീസ് വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തത്.
–
–
വാഷിംഗ്ടണിൽ ബെർമെർറ്റൻ ഫെറി ടെർമിനലിൽ ഹെഡ്ഫോണ്‍ വെച്ച് പാട്ട് കേട്ടുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ പിറകിൽ നിന്നെത്തി തലയ്ക്കടിച്ച ശേഷം കള്ളന്‍ പേഴ്സും ഐപോഡുമായി ഓടി രക്ഷപ്പെടുകയായിരുന്നു. തലയ്ക്കേറ്റ അടിയിൽ മരവിച്ചു പോയ യുവതിക്ക് ആളെ മനസിലായില്ല. എന്നാൽ ഓടുന്ന ഓട്ടത്തിൽ അയാളുടെ കഴുത്തിന് വലതുവശത്തായി ത്രികോണ ആകൃതിയിൽ പച്ച കുത്തിയിരുന്നത് യുവതി ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. പണവും ഐ പോഡും പോയെങ്കിലും കള്ളനെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.
–
–
അങ്ങനെ ആണ് പിറ്റേ ദിവസം ഫേസ്ബുക്കിൽ കയറിയ യുവതിക്ക് റിലി അലിന്‍ മലിന്‍സ് എന്നൊരാളുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ആളെ പരിചയമില്ലാത്തതിനാൽ ആളുടെ ഫോട്ടോസ് ഒക്കെ നോക്കുകയായിരുന്ന യുവതി അതിലെ കാഴ്ച്ച കണ്ട് ഞെട്ടി പോയി. കഴുത്തിൻറെ വലതു വശത്ത് പച്ച കുത്തി അതേ കള്ളൻ തന്നെയായിരുന്നു അത്. പിന്നെ ഏറെ വൈകാതെ യുവതി തെളിവ് സഹിതം പോലീസിൽ ബന്ധപ്പെടുകയും, കള്ളനെ പോലീസ് പൊക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ വെള്ളിയാഴ്ച്ച കിറ്റ്സാപ് ജില്ലാ കോടതി കവര്‍ച്ചാ കുറ്റം ചുമത്തുകയും ചെയ്തു.
–
—
Credit : DAILYMAIL
Leave a Reply