Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പോളണ്ടിലെ സ്‌സേര്‍മ്‌ന എന്ന ഗ്രാമത്തിൽ ഒരു ദേവാലയം നിർമിച്ചിരിക്കുന്നത് മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കൊണ്ടാണ്. 1776-നും 1804-നും ഇടയില്‍ യുദ്ധത്തിലും പ്ലേഗ് ബാധയാലും മരണപ്പെട്ട 24000 ആളുകളുടെ അസ്ഥികളും തലയോട്ടികളും കൊണ്ടാണ് ക്രിസ്ത്യന്‍ പള്ളിയുടെ ചുമരുകളും മേല്‍ക്കൂരയും നിർമിക്കപെട്ടിരിക്കുന്നത്. പള്ളിക്കകത്തുള്ള ഭൂഗര്‍ഭഅറയും അൾത്താരയും നിർമിച്ചിരിക്കുന്നത് ഇത്തരം അസ്ഥികൂടങ്ങൾ കൊണ്ടാണ്. മരിച്ചവര്‍ക്കായുള്ള ഒരു സ്മാരകം എന്ന നിലയ്ക്കാണ് അവരുടെ കുഴിമാടത്തിൽ നിന്നും അസ്ഥികളും തലയോട്ടികളും കുഴിച്ചെടുത്തത്. പുരോഹിതനായ വക്ലാവ് ടോമസെക്കിനാണ് ഇത്തരമൊരു ബുദ്ധി തോന്നിയത്. നാട്ടിലെ ഉന്നതരായ വ്യക്തികളുടെ അസ്ഥികൾ പള്ളിയുടെ അൾത്താര പണിയാനായാണ് ഉപയോഗിക്കുന്നത്. 1804-ല്‍ വക്ലാവ് ടോമസെക്ക് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അസ്ഥികളും അൾത്താരയിൽ ചേർക്കപെട്ടു.
Leave a Reply