Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ പോലീസ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും പൃഥ്വിരാജും വീണ്ടും ഒരു സിനിമയ്ക്കായി കൈകോര്‍ക്കുന്നു.പ്രിഥ്വിരാജിന്റെ വ്യതസ്തമായ പോലീസ് വേഷത്തിലൂടെ ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ‘മുംബൈ പോലീസ് ‘.ഈ ടീം വീണ്ടും ഒരുമിക്കുമ്പോള്‍ മറ്റൊരു ഹിറ്റ് സിനിമ തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത് . പൃഥ്വിരാജിനെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷത്തിലായിരിക്കും മലയാളികള്‍ കാണുകയെന്ന് സംവിധായന്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. മുംബൈ പൊലീസിന് തിരക്കഥ രചിച്ച ബോബി- സഞ്ജയ് ടീമാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ പണിപുരയിലാണ് റോഷന്‍ ഇപ്പോള്‍ . അതിനു ശേഷം മാത്രമെ പുതിയ ചിത്രം ആരംഭിക്കുകയുള്ളൂ
Leave a Reply