Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജാക്കിചാന്‍ മരിച്ചതായി വ്യാജ വാര്‍ത്ത.എക്കാലത്തെയും മികച്ച ആക്ഷന്‍ ഹീറോയായ ജാക്കിചാന്‍ മരിച്ചതായി ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തയുണ്ടായിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലാണ് ഫേസ്ബുക്ക് ആപ്ലിക്കേഷനിലൂടെ താരത്തിന്‍റെ മരണ വാര്‍ത്ത പ്രചരിക്കുന്നത്.ഈ വാർത്ത ഒരു തരം വൈറസ് പോലെയാണ് .ബ്രേക്കിംഗ് ന്യൂസ്, ആര്‍ഐപി ജാക്കിചാന്‍ 1954-2013 എന്ന തലക്കെട്ടോടെയാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. വാര്‍ത്തയുടെ വിശദ വിവരങ്ങള്‍ അറിയാന്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, ക്ലിക്ക് ചെയ്യുന്ന ആളുടെ പ്രൊഫൈലില്‍ നിന്നും ഈ വാര്‍ത്ത ആ ആളുടെ ഫ്രണ്ട്‌സിന്റെ വോളിലും പ്രത്യക്ഷപ്പെടും.ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ പ്രൊഫൈല്‍ ഇന്‍ഫോര്‍മെഷന്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്.കോടിക്കണക്കിന് ആരാധകര്‍ ഉള്ള താരമാണ് ജാക്കി ചാന്‍ . അതുകൊണ്ടുതന്നെ വാര്‍ത്ത കാണുന്ന മിക്കവരും ഉടന്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയാണ് ചെയ്യുന്നത് .
Leave a Reply