Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പോണ്‍ താരം മിയ ഖലീഫ മലയാളത്തില്‍ അഭിനയിക്കാനൊരുങ്ങുന്നുവോ? അങ്ങനെ വരികയാണെങ്കില്‍ തന്നെ പ്രേക്ഷകരുടെയും കേരള ജനതയുടെ സദാചാര മനോഭാവം എന്താകുമെന്ന് അറിയില്ല, പക്ഷെ കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് തന്നെ സണ്ണി ലിയോണ്‍ വന്നപ്പോഴുണ്ടായ തിരക്കും ആള്‍ക്കൂട്ടവും അതിനു ശേഷം വന്ന ഒച്ചപ്പാടുകളും ചര്‍ച്ചകളും എല്ലാം തന്നെ നമ്മള്‍ കണ്ടതാണ്. അപ്പോള്‍ ഇനി ഇവരും കൂടെ വന്നാല്‍ എന്താവും സ്ഥിതി. അതും ഒരു പരിപാടി എന്നതില്‍ ഉപരിയായി ഒരു സിനിമയില്‍ തന്നെ അഭിനയിക്കാന്‍ കൂടിയാണെങ്കിലോ.
അഡല്‍റ്റ് കോമഡി എന്ന ലേബലില്‍ ഇറങ്ങിയിരുന്ന ചങ്ക്സ് എന്നൊരു സിനിമ മലയാളത്തിലെ കുറച്ചു പ്രേക്ഷകര്‍ ഏറ്റെടുത്ത് തരക്കേടില്ലാതെ വിജയിപ്പിച്ചിരുന്നു. ഒമര്‍ ലുലു ആയിരുന്നു ഇതിന്റെ സംവിധാനം. അശ്ളീല ചുവയുള്ള സംഭാഷണങ്ങള്‍ കൊണ്ടും ആ ഒരു രീതിയിലൂടെ കടന്നുപോയ പ്രമേയം കൊണ്ടും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു ആ ചിത്രം. പക്ഷെ സംവിധായകന്‍ ഇതൊരു അഡല്‍റ്റ് കൊമെഡി ആണ്, ആ രീതിയില്‍ മാത്രം ആസ്വദിക്കേണ്ടതുണ്ട് എന്നൊക്കെ പറയുകയും ചെയ്തിരുന്നു. എന്തായാലും പറഞ്ഞു വന്നത്, ആ സിനിമയുടെ ഒരു രണ്ടാം ഭാഗം എന്ന നിലയില്‍ വരാന്‍ പോകുന്ന ചിത്രത്തിലാകും മിയ ഖലീഫ എന്ന പോണ്‍ നായിക അഭിനയിക്കാന്‍ പോകുന്നത് എന്നാണ് സോഷ്യല്‍ മീഡിയകളിലെ പുതിയ സംസാരം.
സംഭവത്തില്‍ എത്രത്തോളം വാസ്തവമുണ്ടെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. എങ്കിലും ആ രീതിയില്‍ ഒരു ചിത്രം മലയാളത്തില്‍ വരികയാണെങ്കില്‍ മലയാള സിനിമയുടെ തന്നെ മൊത്തം പേര് കളങ്കപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നത് സംശയമില്ല. ഒരു പോണ്‍ നായിക അഭിനയിച്ചാല്‍ മലയാള സിനിമക്കെന്ത് സംഭവിക്കാനാണ് എന്ന വാദമൊക്കെ പലരും ഉന്നയിച്ചേക്കാം. ബോളിവുഡിലേക്ക് നോക്കൂ എന്നും ചിലര്‍ പറഞ്ഞേക്കാം. എങ്ങനെ വന്നാലും ഇത്തരത്തിലുള്ള ഒരു ചിത്രം വരുന്നത് മലയാള സിനിമക്ക് ദോഷമേ ചെയ്യൂ. കാരണം ചങ്ക്സ് പോലെയുള്ള ചിത്രങ്ങള്‍ വിജയിപ്പിച്ച ഒരു കൂട്ടം ആളുകള്‍ തന്നെയാണ് ഇങ്ങനെയൊരു പടം ഈ സംവിധായകന്‍ തന്നെ എടുക്കുകയാണെങ്കില്‍ അതിനും ഉത്തരവാദി. നാളെ ഇതും വിജയിച്ചാല്‍ അതും കണ്ട് വേറെയും സംവിധായകര്‍ വന്നേക്കാം ഓരോ പുതിയ കോപ്രായങ്ങളുമായി. ഏതായാലും കണ്ടറിയാം റിപ്പോര്‍ട്ടുകള്‍ ശരിയാണോ അല്ലയോ എന്ന്.
Leave a Reply