Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2025 5:36 pm

Menu

Published on August 30, 2013 at 3:44 pm

റൂണാ ബീഗത്തിന്റെ തലയുടെ വ്യാപ്തി 58 സെന്റിമീറ്ററായി കുറഞ്ഞു

runa-begum-girl-in-india-with-swollen-head-offered-help-by-fortis-hospital-to-treat-hydrocephalus

ന്യൂഡല്‍ഹി :റൂണാ ബീഗത്തിന് ഇനി തലക്കനമില്ല, ആരെ കണ്ടാലും അവള്‍ക്ക് ആഹ്ലാദത്തോടെ ചിരിക്കാം. കാരണം ഓപ്പറേഷനിലുടെ അവളുടെ തലയുടെ ഭാരം കുറച്ചിരിക്കുന്നു. അതിന് സഹായിച്ചതാകട്ടെ രണ്ട് അജ്ഞാതര്‍.,വെബ്‌സൈറ്റിലൂടെ പണം സഹമാഹരിച്ചുകൊണ്ട്.സാധാരണ കുഞ്ഞുങ്ങളെക്കാളും മൂന്നിരട്ടി വലിപ്പമായിരുന്നു അവളുടെ തലയ്ക്കുണ്ടായിരുന്നത്. നേരെ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു അവളുടേത്‌.

ഹോഡ്രോസെഫാലസ് എന്ന അപൂര്‍വരോഗമായിരുന്നു പതിനഞ്ചു മാസം പ്രായമുള്ള റൂണയെ ബാധിച്ചിരുന്നത്. ജനിച്ചതിനുശേഷം അവളുടെ തല വീര്‍ക്കാന്‍ തുടങ്ങുകായിരുന്നു. അവസാനം അത് 94 സെന്റിമീറ്ററോളം വലുതായി. അതനുസരിച്ച് തൊലി വലിഞ്ഞപ്പോള്‍ കണ്ണടയ്ക്കാന്‍ പോലും വയ്യാതായി അവള്‍ക്ക്. ചികിത്സിക്കാന്‍ പണമില്ലാതെ വന്നപ്പോൾ സഹായിക്കാൻ അജ്ഞാതരായ സുഹൃത്തുക്കളെത്തി.നോര്‍വീജിയന്‍ വിദ്യാര്‍ത്ഥികളായ ജോനാസ് ബോര്‍ഷ്‌ഗ്രെവിങ്കും നതാലി ക്രാന്റസും സഹായഭ്യര്‍ത്ഥനയുമായി നേരിട്ടും ഓണ്‍ലൈനുമായി പണം സ്വരൂപിക്കാനുള്ള ശ്രമത്തിലായിരുന്നു.അവര്‍ ആരംഭിച്ച ഓണ്‍ലൈന്‍ കാംപെയ്‌നിലൂടെ 52,000 ഡോളറാണ് സമാഹരിച്ചത്.അതിനുശേഷം ഗുര്‍ഗാവോണിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇപ്പോൾ തലയുടെ വ്യാപ്തി 58 സെന്റിമീറ്ററായി കുറഞ്ഞു. ഇനി വലുതാകുകയുമില്ല. ആശുപത്രി കിടക്കയിലായ റൂണയ്ക്ക് ഇനി വൈകാതെ പിച്ചവെച്ചു തുടങ്ങാം. തലയുടെ വ്യാപ്തി 58 സെന്റിമീറ്ററായി കുറഞ്ഞു. ഇനി തല വലുതാകുകയുമില്ല. ആശുപത്രി കിടക്കയിലായ റൂണയ്ക്ക് വൈകാതെ പിച്ചവെക്കാന്‍ തുടങ്ങാം. സന്തോഷത്തിന്റെ ഈ നിമിഷത്തിൽ റൂണയുടെ പിതാവ് അബ്ദുള്‍ നിറകണ്ണുകളോടെ ഒരിക്കല്‍പ്പോലും കാണാത്ത ആ നോര്‍വീജിയന്‍ വിദ്യാര്‍ത്ഥികളോട് നന്ദിപറയുകയാണ്…..

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News