Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:07 am

Menu

Published on March 16, 2018 at 2:39 pm

ടേക്ഓഫിനിടെ വാതിൽ തുറന്നുപോയ വിമാനത്തിൽ നിന്ന് വീണത് 2387.40 കോടിയുടെ 10 ടൺ സ്വർണവും രത്നങ്ങളും

russian-plane-spills-cargo-of-gold-diamonds-during-takeoff

മോസ്ക്കോ: ടേക്ഓഫിനിടെ വാതിൽ തുറന്നുപോയ വിമാനത്തിൽ നിന്ന് വീണത് 2387.40 കോടിയുടെ 10 ടൺ സ്വർണങ്ങളും രത്നങ്ങളും. റഷ്യയിലെ യാകുത്സ്‌ക് വിമാനത്താവളത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.നിംബസ് എയര്‍ലൈന്‍സിന്റെ എഎന്‍12 കാര്‍ഗോ വിമാനത്തിന്റെ വാതില്‍ ടേക്ഓഫിനിടെ അറിയാതെ തുറന്നു പോവുകയായിരുന്നു. പത്ത് ടണ്‍ സ്വര്‍ണ്ണം, പ്ലാറ്റിനം, രത്‌നങ്ങള്‍ എന്നിവയായിരുന്നു ഈ ചരക്ക് വിമാനത്തിലുണ്ടായിരുന്നത്. പറന്ന് തുടങ്ങുമ്പോൾ തന്നെ വിമാനത്തിൻറെ വാതിൽ തുറന്ന് പോവുകയായിരുന്നു. പിന്നീട് റണ്‍വേയില്‍ പലയിടത്തുമായി സ്വര്‍ണ്ണത്തിന്റെ പൊതികള്‍ വീണു കിടന്നിരുന്നു.



പറന്നുയര്‍ന്ന് കിലോമീറ്ററുകള്‍ പോയതിന് ശേഷമാണ് വാതില്‍ തുറന്നുകിടക്കുന്ന വിവരം പൈലറ്റ് അറിയുന്നത്. ആറ് ജീവനക്കാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്.സ്വര്‍ണ്ണഖനിയായ കുപോളിലേക്ക് റഷ്യയുടെ രത്‌ന നിര്‍മാണ മേഖലയായ യാക്കുടിയയുടെ തലസ്ഥാനമായ യാക്കുട്‌സ്‌കില്‍ നിന്നാണ് വിമാനം പോകാനിരുന്നത്. സംഭവം അറിഞ്ഞ ഉടൻ തന്നെ പോലീസെത്തി റണ്‍വേ അടക്കുകയും അതിവേഗം തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. 36.8 കോടി ഡോളറിന്റെ (ഏകദേശം 2387.40 കോടി രൂപ) മൂല്യമുള്ള ചരക്ക് വിമാനത്തിലുണ്ടായിരുന്നു. എന്നാൽ നഷ്ടപ്പെട്ട ചരക്കിന്റെ എത്രത്തോളം തിരിച്ച് ലഭിച്ചിട്ടുണ്ടെന്നതിനെ കുറിച്ച് സ്ഥിരീകരണം വന്നിട്ടില്ല. ശക്തമായുള്ള കാറ്റും വിമാനത്തിൻറെ വാതിലിൻറെ കൊളുത്ത് കേടായതുമാകാം വാതില്‍ തുറന്നുപോകാൻ കാരണമെന്നാണ് കരുതുന്നത്.

Loading...

Leave a Reply

Your email address will not be published.

More News