Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:21 pm

Menu

Published on November 6, 2014 at 10:03 am

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥയുടെ ആദ്യ കോപ്പി അമ്മയ്ക്ക്

sachin-calls-autobiography-his-second-innings-gives-first-copy-to-his-mother

മുംബൈ: ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥയുടെ ആദ്യ കോപ്പി അമ്മയ്ക്ക് സമ്മാനിച്ചു.തന്‍െറ ഫേസ്ബുക്ക് പേജിലൂടെയാണ് താരം  ഇക്കാര്യം അറിയിച്ചത്. പുസ്തകം നല്‍കുമ്പോള്‍ അമ്മയുടെ മുഖത്തുണ്ടായ അഭിമാന ഭാവം അമൂല്യമായ നിമിഷമാണെന്ന് സച്ചിന്‍ ഫോട്ടോയുടെ കൂടെ കുറിച്ചു.’പ്ലെയിങ് ഇറ്റ് മൈ വേ’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ആത്മകഥയില്‍ മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പലിനെതിരെ സച്ചിന്‍ വിമര്‍ശമുയര്‍ത്തുന്നുണ്ട്. രാഹുല്‍ ദ്രാവിഡിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റുന്നതിന് കൂട്ടുനില്‍ക്കാന്‍ തന്നോട് ആവശ്യപ്പെട്ടു എന്ന് സച്ചിന്‍ പറയുന്നു. പ്രകാശനം ചെയ്യും മുമ്പേ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ലക്ഷക്കണക്കിന് പേര്‍ പുസ്തകം ഓണ്‍ലൈനില്‍ മുന്‍കൂറായി ബുക്ക് ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News