Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:25 am

Menu

Published on November 17, 2015 at 3:03 pm

സായ് പല്ലവി ഇനി ദുല്‍ഖറിനൊപ്പം…!!!

sai-pallavi-with-dulqar-salman-cinema-shooting

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന സായ് പല്ലവിയും എന്നെന്നും മലയാളികളുടെ പ്രിയങ്കരനായ ദുല്‍ഖര്‍ സല്‍മാനും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. സമീര്‍ താഹിറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും സമീര്‍ താഹിറും ഒന്നിക്കുന്ന ചിത്രമാണിത്. രാജേഷ് ഗോപിനാഥനാണ് തിരക്കഥയും ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സമീര്‍ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രേമത്തിനുശേഷം വെള്ളിത്തിരയിലെത്തുന്ന സായ്പല്ലവിയെ കാണാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രേമം സിനിമയിലെ ഒരു ഭാഗത്ത് മാത്രം അഭിനയിച്ചാണ് സായ് തന്റെ കഴിവ് തെളിയിച്ചത്. മികച്ച നര്‍ത്തകി കൂടിയായ സായിയുടെ അടിപൊളി രംഗങ്ങളാണ് ഇത്രയും ആരാധകര്‍ അവര്‍ക്ക് ഉണ്ടാക്കിക്കൊടുത്തത്. പുതിയ സിനിമയുടെ വിജയം സായ് പല്ലവിക്ക് കടുത്ത വെല്ലുവിളിയാവും.

Loading...

Leave a Reply

Your email address will not be published.

More News