Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ് : യുവ നായികയായ സായി സിരിഷ രണ്ടാനച്‌ഛന്‍റെ പീഡനങ്ങളില്‍ നിന്നും രക്ഷനേടാൻ നാട് വിട്ടു.എന്നാൽ രണ്ടാനച്ഛനായ നീലപ്രസാദ് റാവു തന്നെ സ്ഥിരമായി പീഡിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഇത്തരത്തിലുള്ള പീഡനം സഹിക്കവെയ്യാതെയാണ് താന്‍ വീടുവിട്ടതെന്നും സായി സിരിഷ വ്യക്തമാക്കി.തെലുങ്കു നടിയായ സായി സിരിഷയെ കാണാനില്ലെന്ന് നേരത്തെ തന്നെ വാര്‍ത്തവന്നിരുന്നു. നടിയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടന്നിരുന്നു.വീട്ടില്‍ അമ്മയില്ലാത്ത സമയം നോക്കിയായിരുന്നു രണ്ടാനച്ഛന്‍ തന്നെ ഉപദ്രവിച്ചിരുന്നത് . എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം തന്റെ അമ്മ ഇദ്ദേഹത്തിന്റെ സമ്പത്തിന്‍റെ പിന്‍ബലത്തിലാണ് ജീവിക്കുന്നത് എന്നും നടി വെളിപ്പെടുത്തി.അതേസമയം ഒരു യുവ നായകനേയും ചേര്‍ത്ത് നടിക്കെതിരെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു .ഇരുവരും ഒളിച്ചോടി വിവാഹിതരായി എന്നാണ് മിക്കവരും കരുതിയിരുന്നത് .
Leave a Reply