Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:10 pm

Menu

Published on November 19, 2016 at 12:19 pm

പ്രൊമോഷനിലും സെയ്ത്താന്‍ വ്യത്യസ്തമാകുന്നു…. റിലീസിന് മുന്‍പെ ആദ്യ 10 മിനിട്ട് യൂട്യൂബില്‍…!!

saithan-first-10-minutes-is-out-in-youtube-vijay-antonys-bold-move

2008ലെ മുംബൈ ഭീകരാക്രമണത്തെ അടിസ്ഥാനമാക്കി രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ദ അറ്റാക്ക്‌സ് ഓഫ്് 26/11 എന്ന ചിത്രം ഓര്‍മ്മയില്ലേ? ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത പ്രൊമോഷന്‍ തന്ത്രമാണ് അന്ന് രാം ഗോപാല്‍ വര്‍മ്മ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ ആദ്യഭാഗങ്ങള്‍ സംവിധായകന്‍ നേരത്തെ പുറത്തുവിട്ടു. ഉദ്വേഗജനകമായ ഭാഗങ്ങള്‍ കണ്ട് ആകാംക്ഷയിലായ പ്രേക്ഷകര്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരുന്നു.
ഇതേ പാത തന്നെയാണ് സെയ്ത്താനും പിന്തുടര്‍ന്നിരിക്കുന്നത്. തമിഴിലും തെലുങ്കിലും വന്‍വിജയം നേടിയ പിച്ചൈക്കാരന് ശേഷം വിജയ് ആന്റണി നായകനാകുന്ന ചിത്രത്തിന്റെ ആദ്യ പത്ത് മിനിട്ടാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ടൈറ്റില്‍ സ്വീകന്‍സും ജയലക്ഷ്മി എന്ന ഗാനവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെപ്തംബറില്‍ പുറത്തിറങ്ങിയ ടീസറിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. യുട്യൂബില്‍ ഇതുവരെ ടീസര്‍ കണ്ടത് 27 ലക്ഷത്തോളം പേരാണ്. സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രം സംവിധാനം ചെയ്യുന്നത് പ്രദീപ് കൃഷ്ണമൂര്‍ത്തിയാണ്. വിജയ് ആന്റണിയും അരുന്ധതി നായരുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ചാരുഹസ്സനും മീര കൃഷ്ണനും മറ്റു കഥാപാത്രങ്ങളെ അവതപരിപ്പിക്കുന്നു. ഈ വര്‍ഷം ജനുവരിയിലാണ് സെയ്ത്താന്റെ ചിത്രീകരണം ആരംഭിച്ചത്.
നോട്ടുപ്രതിസന്ധി മൂലം ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരുന്നു. ഡിസംബര്‍ രണ്ടിനാകും സെയ്ത്താന്റെ റിലീസ്.

Loading...

Leave a Reply

Your email address will not be published.

More News